സ്മാർട്ട് ഫോൺ വിപണി പിടിക്കാൻ കൊക്ക-കോള ഇന്ത്യയിൽ കോള ഫോൺ അവതരിപ്പിക്കുന്നു
ശീതള പാനീയ രംഗത്തെ ആഗോള ഭീമനായ കൊക്ക-കോള കമ്പനി ഇന്ത്യയിലെ സ്മാർട്ട് ഫോൺ വിപണിയിലേക്ക് കാലെടുത്ത് വെക്കുന്നതായി റിപ്പോർട്ട്. ലോകത്ത് തന്നെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ വിപണിയായ ഇന്ത്യയിൽ ഈ വർഷം മാർച്ചിനുള്ളിൽ കോള ഫോൺ എത്തുമെന്നാണ് റിപ്പോർട്ട്.
ശീതള പാനീയ രംഗത്തെ വർഷങ്ങളുടെ പാരമ്പര്യമുള്ള കോള കമ്പനി ചുവട് മാറ്റി ചവിട്ടുന്നതിന്റെ കൂടെ സൂചനയാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഈ വർഷം ആദ്യ പാദത്തിൽ കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ടെക്‌നോളജി വിദഗ്ധന്‍ മുകുള്‍ ശര്‍മ്മ ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം കോള ഫോണിന്റെ ഇന്ത്യയിലേക്കുള്ള വരവ് വെളിപ്പെടുത്തിയിരുന്നു. പിന്നില്‍ കൊക്ക-കോളയുടെ ലോഗോയോട് കൂടിയുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ട്വീറ്റ്. സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നതിന് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുമായി കൈകോര്‍ക്കാന്‍ കൊക്ക-കോള ലക്ഷ്യമിടുന്നതായും മുകുള്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
[Exclusive] Here's the all new #Cola Phone ?
— Mukul Sharma (@stufflistings) January 24, 2023
Can confirm that the device is launching this quarter in India.
Coca-Cola is collaborating with a smartphone brand for this new phone.
Feel free to retweet.#ColaPhone pic.twitter.com/QraA1EHb6w
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."