പട്ടാള അട്ടിമറി: മ്യാന്മറില് അടിയന്തരാവസ്ഥ രണ്ടുവര്‍ഷം തുടരും
നെയ്പിഡോ: മ്യാന്മറില് രണ്ടുവര്‍ഷത്തിനകം അധികാരക്കൈമാറ്റമുണ്ടാകില്ലെന്ന്് വ്യക്തമാക്കി സൈന്യം.
ഒരു വര്‍ഷത്തിനകം രാജ്യത്ത് സ്ഥിരത കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിനു സാധിച്ചില്ലെങ്കില്‍ ആറു മാസം കൂടി. പിന്നീടൊരു ആറു മാസം കൂടി. അത്രയും മതിയാകും- സൈന്യത്തിന്റെ വക്താവും വാര്‍ത്താവിനിമയ മന്ത്രിയുമായ സൊ മിന് ടന്‍ പറഞ്ഞു. 2008ലെ സൈന്യം തയാരാക്കിയ ഭരണ ഘടനാ പ്രകാരം ഇത്രയും കാലമണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
രണ്ടു വര്‍ഷത്തിനു ശേഷം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താന്‍ അന്താരാഷ്ട്ര പ്രതിനിധികളെ ക്ഷണിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവാദമുണ്ടാകുമെന്നും സൈന്യം വ്യക്തമാക്കി.
എന്നാല്‍ ഓങ് സാന്‍ സൂചിയുടെ എന്‍.എല്‍.ഡി പാര്‍ട്ടിക്ക് അനുമതി നല്‍കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. പകരം സൂചിക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം ചെയ്തത്. മോചനം സംബന്ധിച്ച ചോദ്യത്തിന് അവര്‍ മുമ്പ് ചെയ്ത കാര്യങ്ങള്‍ക്കനുസരിച്ചായിരിക്കും അത്. അവര്‍ തെറ്റ് ചെയ്തെന്നു തെളിഞ്ഞാല്‍ ശിക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നവംബറിലെ പൊതു തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന വാദം സൈനിക മേധാവി വീണ്ടും ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."