HOME
DETAILS

രാഹുലും യാത്രയും കോണ്‍ഗ്രസും

  
backup
January 28 2023 | 04:01 AM

4653241523-2

പുത്തൂർ റഹ്മാൻ


കഴിഞ്ഞകൊല്ലം സെപ്റ്റംബർ ആദ്യവാരം കന്യാകുമാരിയിൽ ആരംഭിച്ച ഭാരത് ജോഡോ യാത്ര അഞ്ചുമാസവും 3,970 കിലോമീറ്ററും പന്ത്രണ്ട് സംസ്ഥാനങ്ങളും പിന്നിട്ട് ജനുവരി 30ന് ശ്രീനഗറിൽ അവസാനിക്കാനിരിക്കെ രാഹുൽ ഗാന്ധി മുമ്പത്തേക്കാൾ പ്രിയങ്കര രാഷ്ട്രീയനേതാവായി മാറിയിരിക്കുന്നു. ഇരട്ടപ്പേരുകളിട്ട് അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുകയും വ്യക്തിപരമായിപ്പോലും അധിക്ഷേപങ്ങൾ ചൊരിയുകയും ചെയ്തവർ രാഹുലിനെ ഇപ്പോൾ നല്ലവാക്കുകൾകൊണ്ട് പരാമർശിക്കുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ദശലക്ഷക്കണക്കിന് ആളുകളിൽനിന്ന് സ്വീകരണവും പ്രതികരണവും ലഭിച്ചെന്നും പൗരന്മാർക്കിടയിൽ രാഹുൽ ഗാന്ധിയുടെ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിൽ പാർട്ടി ഏറെ മുന്നോട്ടുപോയെന്നും കോൺഗ്രസിന്റെ ദേശീയ നേതൃത്വവും അവകാശപ്പെടുന്നു.


കോൺഗ്രസിന്റെ ജനസമ്പർക്ക പരിപാടിയായാണ് രാഹുലിന്റെ യാത്ര പ്രവർത്തിച്ചത്. രാജ്യത്തെ ജനാധിപത്യവും വൈവിധ്യങ്ങളുടെ ഒത്തൊരുമയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് രാഹുലിന്റെ പരിശ്രമങ്ങളെ കാണേണ്ടത്. അപ്പോഴും രാഷ്ട്രീയമായി വിലയിരുത്തുമ്പോൾ കോൺഗ്രസിന്റെ നിലയെന്തെന്നത് ചർച്ച ചെയ്യപ്പെടുകതന്നെ ചെയ്യും. വരുന്ന വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പല്ല ജോഡോ യാത്രയുടെ ഉന്നം. ഈ രാജ്യത്തിന്റെ നഷ്ടമായ മതേതര പൈതൃകത്തിന്റെ സംരക്ഷണവും സ്വേച്ഛാധിപത്യത്തിന്റെയും മതാന്ധതയുടെയും ശക്തികൾ ജനങ്ങൾക്കിടയിൽ ആഴത്തിൽ വേരോടിയതിനെതിരായ പ്രതിരോധവുമാണ് ലക്ഷ്യം. സംഘ്പരിവാർ വിഷം കലക്കിയ ഇന്നത്തെ സാമൂഹിക മാനസികാവസ്ഥയെ മാറ്റിയെടുക്കാൻ ദീർഘവും നിരന്തരവുമായ ശുദ്ധീകരണപ്രക്രിയ ആവശ്യമാണ്. രാഹുലിന്റെ യാത്ര ഈ നിലക്ക് അളവറ്റ പ്രത്യാശയാണ് പകരുന്നത്. ഭാരത് ജോഡോ യാത്ര സമാപനത്തോടടുക്കുമ്പോൾ കോൺഗ്രസിൽ ഉണർവ് പ്രകടമാണ്.
കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ നേതൃത്വം അടുത്ത ജനസമ്പർക്ക പരിപാടിയായി ഹാത്ത്‌ സേ ഹാത്ത് ജോഡോ യാത്ര പ്രഖ്യാപിച്ചുകഴിഞ്ഞു. ബി.ജെ.പിക്കെതിരേ കുറ്റപത്രം പുറത്തിറക്കിക്കൊണ്ട്, പ്രധാനമന്ത്രി മോദി ജനങ്ങളെ ഇരുട്ടിൽ നിർത്തുകയും ഏതാനും സ്വന്തക്കാരായ വ്യവസായികൾക്ക് വേണ്ടതെന്തും പതിച്ചു നൽകുകയുമാണെന്നുമുള്ള വിമർശനം ഉയർത്തി കോൺഗ്രസ് രാഷ്ട്രീയമായി ചലിച്ചു തുടങ്ങിയെന്നതും എടുത്തുപറയേണ്ടതാണ്. ഇന്ത്യക്കാർ ഒമ്പതുവർഷമായി കുറേ വാചകങ്ങൾ കേട്ടതല്ലാതെ, രാജ്യത്തിന്റെ പ്രശ്‌നങ്ങളൊന്നും അഭിമുഖീകരിക്കപ്പെടുന്നില്ലെന്നും കോൺഗ്രസ് തെളിച്ചുപറയുന്നുണ്ട്. രാജ്യത്തെ പൗരന്മാർക്കിടയിലെ സാമൂഹിക വിഭജനത്തിന്റെ ഉയർന്നതോതും യുവാക്കളുടെ തൊഴിലില്ലായ്മയും എടുത്തുപറഞ്ഞുകൊണ്ട് കേന്ദ്രസർക്കാരിനെ തുറന്നുകാട്ടുന്ന കോൺഗ്രസ് നേതൃത്വം സബ്കാ സാത്, സബ്കാ വികാസ് എന്ന ബി.ജെ.പി മുദ്രാവാക്യം തട്ടിപ്പാണെന്നും രാജ്യത്ത് നടക്കുന്നത് കുച്ച്കാ സാത്ത്, കുച്ച്കാ വികാസ് മാത്രമാണെന്നും വിശേഷിപ്പിച്ചുകഴിഞ്ഞു. ഇത് പ്രധാനമന്ത്രി മോദിയെ ലക്ഷ്യമാക്കിയുള്ള ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമാണ്.


2014 മുതൽ അമ്പതിരട്ടി സാമ്പത്തികവളർച്ച നേടിയ ഒരു വ്യവസായിയുടെ സ്വകാര്യവിമാനത്തിലാണ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ മോദി ഡൽഹിയിലേക്കു പറന്നതെന്ന കോൺഗ്രസ് ആരോപണം മോദിഭരണത്തിന്റെ തുടക്കംതൊട്ടുള്ള കുഴപ്പങ്ങൾ ജനങ്ങളെ ഓർമിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. രാജ്യത്തെ പത്തുശതമാനം വരുന്ന അതിസമ്പന്നരുടെ കൈവശം ഇന്ത്യയുടെ സമ്പത്തിന്റെ അറുപതിലേറെ ഭാഗവും എത്തിക്കഴിഞ്ഞു, അതേസമയം, കർഷകരുടെ കടത്തിൽനിന്ന് നയാപൈസപോലും എഴുതിത്തള്ളിയിട്ടില്ല, മോദിയുടെ സുഹൃത്തുക്കളുടെ 72,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുകയും ചെയ്തു. കണക്കുനിരത്തി കോൺഗ്രസ് ദേശീയ നേതൃത്വം നടത്തുന്ന തുറന്ന വിമർശനം, ജോഡോ യാത്രയുണ്ടാക്കിയ ആത്മവിശ്വാസം കൈമുതലാക്കിത്തന്നെയാണ്. ജനങ്ങൾക്കു മനസ്സിലാവുന്ന കാര്യങ്ങളാണ് ഇപ്പോൾ കോൺഗ്രസ് പറയുന്നത്.


ജനസമക്ഷം രാഹുലിന്റെ പ്രതിച്ഛായ മാറിയിരിക്കുന്നു. ഭാരത് ജോഡോ യാത്ര കടന്നുപോയ സ്ഥലങ്ങളിൽ നടന്ന സർവേകൾ പ്രകാരം രാഹുലിൽ പ്രതീക്ഷയർപ്പിക്കുന്ന ആളുകളുടെ എണ്ണം മുപ്പതു ശതമാനത്തിൽനിന്ന് അമ്പതു ശതമാനമായി വർധിച്ചതായാണ് മാധ്യമങ്ങൾ എഴുതുന്നത്. ഇതറിയുന്ന ആർ.എസ്.എസ്-ബി.ജെ.പി ക്യാംപ് കടുത്ത നീക്കങ്ങൾ ആസൂത്രണം ചെയ്യുമെന്നതുറപ്പാണ്. രാഹുലിനോടുള്ള വർധിച്ചുവരുന്ന ജനതാൽപര്യം കാണിക്കുന്നത് ബി.ജെ.പിയുടെ നിരന്തര അപകീർത്തിപ്പെടുത്തലുകൾ പഴയപോലെ ഫലിക്കില്ലെന്നാണ്.


രാഹുലിനെക്കുറിച്ച് ജനങ്ങളുടെ ധാരണ മാറിയിരിക്കുന്നു എന്നത് പ്രതീക്ഷാവഹമായി തുടരുമ്പോഴും കോൺഗ്രസിനെക്കുറിച്ച് അങ്ങനെ ധാരണ രൂപംകൊള്ളുന്നില്ല. കോൺഗ്രസിലെ അധികാരമോഹികളും അവസരവാദികളും കൊഴിഞ്ഞുപോവുകയാണ് വേണ്ടത്, ശുദ്ധീകരണം ആവശ്യമുണ്ട് എന്ന് രാഹുൽ തുറന്നുപറഞ്ഞത് ഇതോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്. ഗ്രൂപ്പും വഴക്കും ഇപ്പോഴും തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിലെ പരസ്പരവൈരാഗ്യങ്ങളും സഖ്യകക്ഷികളെ അകറ്റുന്ന പ്രസ്താവനകളും ഒരുപറ്റം നേതാക്കൾക്ക് ഇപ്പോഴും യാഥാർഥ്യബോധമോ മനപരിവർത്തനമോ ഉണ്ടായിട്ടില്ല എന്ന് സൂചിപ്പിക്കുന്നു. പരസ്പരം വിശ്വാസത്തിലെടുക്കാത്ത സഹപ്രവർത്തകരാൽ ഓരോ സംസ്ഥാനത്തെയും കോൺഗ്രസ് കമ്മിറ്റികൾ പാളയത്തിലെ പടയെ നേരിടുന്നു, ഒപ്പം ബി.ജെ.പി ഒരുക്കുന്ന ഞെക്കിയും നക്കിയുമുള്ള കൂടെക്കൂട്ടലുകളും. രാഹുൽ നടന്നുണ്ടാക്കിയ മൈലേജ് പ്രയോജനപ്പെടുത്തുന്നതരത്തിൽ പ്രാദേശിക കോൺഗ്രസ് കമ്മിറ്റികൾ പ്രവർത്തിച്ചില്ലെന്നതു ഖേദകരമാണ്. സഖ്യകക്ഷികളെ കണ്ടെത്താനും അവയെ കോൺഗ്രസുമായി അടുപ്പിക്കാനും ശ്രമങ്ങളുണ്ടായില്ലെങ്കിൽ രാഹുൽ ജോഡോ യാത്രയിലൂടെയുണ്ടാക്കിയ നേട്ടം സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഫലം കാണാതെപോകും.


ഒരു വർഷം കഴിയുമ്പോൾ രാജ്യത്ത് വീണ്ടും പൊതുതെരഞ്ഞെടുപ്പുണ്ടാകും. ബി.ജെ.പിയുടെ മുന്നണിക്കെതിരേ വിശാല പ്രതിപക്ഷ ഐക്യമല്ലാതെ വേറെ മാർഗം ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലില്ല. ഇക്കാര്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടത് കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായാണ്. രാഹുൽ ഉയർത്തുന്ന പ്രതിരോധവും ആവേശവും ഓരോ സംസ്ഥാനത്തെയും കോൺഗ്രസ് നേതൃത്വം ഉണർന്നു പ്രവർത്തിച്ചുകൊണ്ട് രൂപപ്പെടുത്തുന്ന രാഷ്ട്രീയസഖ്യങ്ങളും സാധ്യമായാൽ ഇന്ത്യയിൽ രാഷ്ട്രീയ കാലാവസ്ഥാമാറ്റം സാധ്യമാണ്. അതിനുവേണ്ട ഒന്നാമത്തെ കാര്യം കോൺഗ്രസ് ഉണരുക എന്നതാണ്. സമാന ചിന്താഗതിക്കാരായ പാർട്ടികളുമായുള്ള ധാരണ ശക്തമാവുകയും തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പ്രതിപക്ഷ മുന്നണി രൂപപ്പെടുകയും ചെയ്യാതെ മോദിയെയും ബി.ജെ.പിയെയും നേരിടാനാവില്ല. കോൺഗ്രസ്സിനേ ഇന്ത്യയെ രക്ഷിക്കാനാവൂ എന്നു കരുതുന്ന ജനാധിപത്യവിശ്വാസികളുടെ ഉള്ളിലെ അവസാനത്തെ ആഗ്രഹമാണിത്, ഇതല്ലാതെ നമുക്കു വേറെ വഴിയില്ല.
ഇന്ത്യയിലെ അറുപത് ശതമാനം വോട്ടർമാരുടെ പിന്തുണ ഇപ്പോഴും ബി.ജെ.പി നേടിയിട്ടില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം തന്നെ തെളിവ്. രാജ്യത്തെ ജനസംഖ്യയുടെ പതിനഞ്ചിലേറെ ശതമാനം മുസ്‌ലിംകളാണെന്ന വസ്തുതയും നാല്‍പത് ശതമാനത്തോളം ഹിന്ദുക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ല എന്നതും ഇപ്പോഴും യാഥാര്‍ഥ്യമാണ്. ഇവരൊന്നാകെ ബി.ജെ.പിവിരുദ്ധ വോട്ടര്‍മാരല്ല. അവരില്‍ പലരും മറ്റൊരു സ്വീകാര്യമായ കക്ഷി മുന്നിലില്ലെങ്കില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്‌തേക്കാം. എന്നിരുന്നാലും അവരിപ്പോഴും ബി.ജെ.പി ഇതര വോട്ടര്‍മാരാണ്. ഈ യാഥാര്‍ഥ്യം നന്നായി മനസ്സിലാക്കിയാണ് ബി.ജെ.പി ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് ആയുധം പ്രയോഗിക്കുന്നത്. അത് രാജ്യത്തെ പ്രതിപക്ഷത്തെ ശിഥിലമാക്കുക എന്നതാണ്. ബി.ജെ.പി ഇതര വോട്ടുകള്‍ മുപ്പതിലേറെ പാര്‍ട്ടികള്‍ക്കു ഭിന്നിച്ചുപോകുന്നു. അതുകൊണ്ടുതന്നെ മേല്‍പറഞ്ഞ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് 2024-ല്‍ ബി.ജെ.പി വിരുദ്ധശക്തികളുടെ ഏകീകരണത്തിന് മുന്‍കൈയെടുക്കാന്‍ രാഹുലിനും കോണ്‍ഗ്രസിനും കഴിയുമോ എന്നതാണ് ഉത്തരം ലഭിക്കേണ്ട ചോദ്യം. ഒന്നുകില്‍ പ്രതിപക്ഷ ഐക്യം, അല്ലെങ്കില്‍ പ്രതിപക്ഷ ശിഥിലീകരണം, ഇതുമാത്രമാണ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും മുന്നിലുള്ള തെരഞ്ഞെടുപ്പ് തന്ത്രം. ബി.ജെ.പി പ്രയോഗിക്കുന്നപോലെ കോണ്‍ഗ്രസിനും തിരിച്ചു പ്രയോഗിക്കാനായാല്‍ ഇന്ത്യയിൽ മാറ്റം ഉറപ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago