ഹിജാബ് വിലക്ക്: ഹരജിയുമായി മുസ്‌ലിം വ്യക്തിനിയമ ബോർഡും
ന്യൂഡൽഹി
കർണാടക ഹൈക്കോടതിയുടെ ഹിജാബ് വിലക്കിനെതിരേ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് സുപ്രിംകോടതിയിലേക്ക്. ഈ മാസം 15ലെ കർണാടക ഹൈക്കോടതിയുടെ ഹിജാബ് വിലക്കിനെ ചോദ്യം ചെയ്ത് വ്യക്തിനിയമ ബോർഡ് സുപ്രിംകോടതിയിൽ ഹരജി നൽകും.
ഹിജാബ് വിലക്കിയത് മുസ് ലിം വിദ്യാർഥികളുടെ ഭരണഘടനാപരമായ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ഹരജിയിൽ പറയുന്നു. ഹൈക്കോടതി വിധിക്ക് ആധാരമായ മതഗ്രന്ഥങ്ങളിൽ നിന്നുള്ളതെന്ന പരാമർശങ്ങളെയും ഹരജിയിൽ ഖണ്ഡിക്കുന്നു. ഹനഫി, മാലിക്കി, ശാഫിഈ, ഹമ്പലി എന്നീ നാല് മദ്ഹബുകളുടെ ഇമാമുമാർ ഹിജാബിനെ നിർബന്ധ ചര്യയായി പരിഗണിച്ചിട്ടുണ്ട്. ഹിജാബ് ധരിക്കാത്തത് മതപരമായി തെറ്റാണെന്നും ഹരജിയിൽ പറയുന്നു. രണ്ട് മുസ് ലിം സ്ത്രീകളും സുപ്രിംകോടതിയിൽ ഹിജാബ് വിഷയത്തിൽ ഹരജി നൽകിയിട്ടുണ്ട്. മുനിസ ബുഷ്‌റ അബേദി, ജലീസ സുൽത്താന യാസീൻ എന്നിവരാണ് ഹരജി നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."