HOME
DETAILS
MAL
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒമാനില്‍ പള്ളികളില്‍ തറാവീഹ് നമസ്കാരത്തിന് അനുമതി
backup
March 29 2022 | 04:03 AM
മസ്കത്ത്: ഒമാനിലെ പള്ളികളില്‍ റമദാനിലെ പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹ് നമസ്കാരത്തിന് അനുവാദം നല്‍കിയതായി മത, എന്ഡോവ്മെന്റ്കാര്യ മന്ത്രി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സല്‍മി അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷമായി മസ്ജിദുകളില്‍ റമദാനിലെ പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹ് നമസ്കാരത്തിന് അനുവാദമുണ്ടായിരുന്നില്ല.
സമൂഹ ഇഫ്താര്‍ സംബന്ധിച്ച് അറിയിപ്പ് ഇത് വരെ ഉണ്ടായിട്ടില്ല.റമദാനില്‍ ഒമാനിലെ എല്ലാ പള്ളികളിലും സമൂഹ നോമ്പ് തുറ പതിവായിരുന്നു. ഇത് കുറഞ്ഞ വരുമാനക്കാര്‍ക്കും ബാച്ലേഴ്സിനും വലിയ അനുഗ്രഹമായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."