വാക്സിന് ഇല്ല; പുനെയില്‍ 100ഉം മുംബൈയില്‍ 26ഉം വാകിസിനേഷന് കേന്ദ്രങ്ങള്‍ പൂട്ടി
മുംബൈ: വാക്സിന് ഡോസുകള്‍ തീര്‍ന്നതിനെ ലഭിക്കാത്തിനെത്തുടര്‍ന്ന് പൂനെയില്‍ 100ഉം മുംബയില്‍ 26 കൊവിഡ് വാക്സിന് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത് പ്രകാരമുള്ള കൂടുതല്‍ വാക്സിനുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. നവിമുംബൈയിലെ 23 സെന്ററുകള്‍ അടച്ചു പൂട്ടിയവയില്‍ ഉള്‍പ്പെടും. വിഷയത്തില്‍ എന്‍.സി.പി നേതാവ് ശരത് പവാര്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധനനുമായി സംസാരിച്ചു.
വാക്സിന് ഇല്ലാത്തതിനാല്‍ പൂനെയിലെ 100 വാക്നിനേഷന്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടിയതായി എന്‍.സി.പി എം.പി സുപ്രിയ സുലേ ട്വീറ്റ് ചെയ്ത്.
കഴിഞ്ഞ ദിവസംതന്നെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വാക്സിന് തീര്‍ന്നിരുന്നു. സത്താര ജില്ലയില്‍ വാക്സിന് ഡോസുകള്‍ പൂര്‍ണമായും തീര്‍ന്നതായി അധികൃതര്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ വാക്സിന് തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മൂന്നു ദിവസത്തേക്കുള്ളത് മാത്രമേ ശേഷിക്കുന്നുള്ളൂ എന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞിരുന്നു. വാക്സിന് തീര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക മാത്രമേ മാര്‍ഗ്ഗമുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയ്ക്ക് ആവശ്യമായ വാക്സിന് ലഭ്യമാക്കാത്ത നടപടിയെയും ആരോഗ്യ മന്ത്രി വിമര്‍ശിച്ചിരുന്നു. മഹാരാഷ്ട്രയെ അപേക്ഷിച്ച് പകുതി ജനസംഖ്യയുള്ള ഗുജറാത്തിന് ഒരു കോടി വാക്സിന് നല്കി. എന്നാല്‍ മഹാരാഷ്ട്രയ്ക്ക് ലഭിച്ചത് 1,04,000 വാക്സിന് ഡോസുകള്‍ മാത്രമാണെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.മറ്റു വിവിധ സംസ്ഥാനങ്ങളിലും ആവശ്യത്തിന് വാക്സിന് ലഭിക്കുന്നില്ലെന്നും കയറ്റുമതി നിര്‍ത്തിവയ്ക്കണമെന്നും കഴിഞ്ഞ ദിവസം ആവശ്യം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."