'സമരം ചെയ്യരുതെന്ന് പറയാന്‍ ഇത് വെള്ളരിക്ക പട്ടണമല്ല';വിമര്‍ശിച്ച് എം.വി ജയരാജന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനെ വിലക്കിയ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.
പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശം തൊഴിലാളികള്‍ക്കുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. പണി മുടക്കുന്നത് വിലക്കിയ കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണ്. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇത് വെള്ളരിക്ക പട്ടണമല്ലെന്നും ജയരാജന്‍ പ്രസ്താവിച്ചു. കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജാവിന്റെ ശബ്ദമെന്നും സിപിഐഎം നേതാവ് ആഞ്ഞടിച്ചു.
സ്വതന്ത്ര ഇന്ത്യയില്‍ ജുഡീഷ്യറി പറയുന്നു ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന്. ബ്രിട്ടീഷുകാര്‍ സമരം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞപ്പോള്‍ ഗാന്ധിജി സമരം നിര്‍ത്തിയിരുന്നുവെങ്കില്‍ ഇന്ന് സ്വതന്ത്ര ഇന്ത്യയില്ല. ജീവനക്കാരുടെ സമരത്തെ വിലക്കിയ കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടി എന്നുപറയേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. സമരം ചെയ്യാനുള്ള അവകാശം ആരുടെയും ഔദാര്യമല്ല. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണിത്' - എംവി ജയരാജന്‍ പറഞ്ഞു.
പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും പ്രസ്താവിച്ചിരുന്നു. ഡയസ്നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത് മുന്‍പും പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാനാണ് ഈ പണിമുടക്ക്. ഇന്നലെ പണിമുടക്കില്‍ പങ്കെടുത്ത എല്ലാ ജീവനക്കാരും ഇന്നും പണിമുടക്കില്‍ പങ്കെടുക്കുമെന്നും ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."