ഒഡീഷയില്‍ ആരോഗ്യ മന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്, വെടിയുതിര്‍ത്ത എ.എസ്.ഐ കസ്റ്റഡിയില്‍
ഭുവനേശ്വര്‍: ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നബാ കിഷോര്‍ ദാസിന് വെടിയേറ്റു. ജാര്‍സുഗുഡയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുമ്പോഴാണ് നവ ദാസിന് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒഡിഷ പൊലിസ് എഎസ്ഐ ഗോപാല്‍ ദാസാണ് വെടിയുതിര്‍ത്തത് എന്നാണ് വിവരം. ഇയാള്‍ ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്. ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിര്‍ത്തുവെന്നാണ് ജില്ലാ പൊലിസ് മേധാവി അറിയിച്ചത്. അക്രമി രണ്ട് തവണ വെടിയുതിര്‍ത്തു.
എന്നാല്‍ ഇതിന്റെ കാരണം പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. ഗോപാല്‍ ദാസിനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. ജാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ്നഗര്‍ ടൗണിലാണ് സംഭവം നടന്നത്. മന്ത്രിക്ക് നേരെ വെടിയുതിര്‍ത്ത എഎസ്ഐ ഗോപാല്‍ ദാസ് മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നയാളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."