ഇറാനില്‍ 26 ദിവസത്തിനിടെ 55 വധശിക്ഷ നടപ്പാക്കിയെന്ന് റിപ്പോര്‍ട്ട്
ടെഹ്‌റാന്‍: ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ 26 വരെ ഇറാനിയന്‍ അധികാരികള്‍ 55 പേരുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോര്‍ട്ട്. നോര്‍വേ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (ഐ.എച്ച്.ആര്‍) എന്ന സംഘടനയാണ് കണക്ക് പുറത്തുവിട്ടത്.
സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തമായതോടെ ഭയം സൃഷ്ടിക്കാനാണ് വധശിക്ഷ വര്‍ധിച്ചിപ്പതെന്ന് ഐ.എച്ച്.ആര്‍ നിരീക്ഷിക്കുന്നു. പ്രതിഷേധങ്ങളുടെ പേരില്‍ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ട മൂന്ന് യുവാക്കള്‍ 18 വയസ്സ് മാത്രം പ്രായമുള്ളവരാണെന്നും ഇതിലൊരാള്‍ തടങ്കലില്‍ വെച്ച് ക്രൂരമായ പീഡനത്തിന് വിധേയമായെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് പേരെ വധിച്ചിട്ടുണ്ട്. തൂക്കിലേറ്റപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ അഥവാ 37 കുറ്റവാളികള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്കാണ് ശിക്ഷിക്കപ്പെട്ടത്. കുറഞ്ഞത് 107 പേരെങ്കിലും ഇപ്പോഴും വധശിക്ഷയുടെ ഭീഷണിയിലാണ്. ഇറാന്റെ ഓരോ വധശിക്ഷയും രാഷ്ട്രീയമാണെന്നും ഭയവും ഭീകരതയും സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ഐ.എച്ച്.ആര്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."