ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമൊത്തുള്ള പിണറായിയുടെ ഉച്ച ഭക്ഷണത്തിന് ചെലവ് 37,996 രൂപ !
തിരുവനന്തപുരം: രണ്ടു മുഖ്യമന്ത്രിമാര്‍ ഉച്ചഭക്ഷണം കഴിച്ചതിന്റെ ചെലവ് 37,996 രൂപ. കേരളം സന്ദര്‍ശിക്കാനെത്തിയ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ ഉച്ചഭക്ഷണത്തിനാണ് സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടല്‍ ഇത്രയധികം തുക ഈടാക്കിയത്. സൗഹൃദ കൂടിക്കാഴ്ചയ്‌ക്കെത്തിയ ഇരു മുഖ്യമന്ത്രിമാരുടേയും ഉച്ചഭക്ഷണത്തിനായി ചെലവായ 37,996 രൂപ സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലിന് കൈമാറാന്‍ ആവശ്യപ്പെട്ട് അഡിഷനല്‍ സെക്രട്ടറി ഇന്നലെ ഉത്തരവിറക്കി.
ഇക്കഴിഞ്ഞ 16 നായിരുന്നു സൗഹൃദ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഹേമന്ത് സോറനും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്തെ ലുലു ഹയാത്ത് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, ടൂറിസം സെക്രട്ടറി കെ.എസ് ശ്രീനിവാസ് എന്നിവരും പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."