മെംബർഷിപ്പ് കാംപയിനെതിരേ വ്യാജപ്രചാരണമെന്ന് കെ.പി.സി.സി
തിരുവനന്തപുരം
കോൺഗ്രസ് മെമ്പർഷിപ്പ് കാംപയിനെതിരേ നടക്കുന്നത് വ്യാജപ്രചാരണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ.
വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നതെന്നും കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം കെടുത്താനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും ടി.യു രാധാകൃഷ്ണൻ പറഞ്ഞു.
മാർച്ച ഒന്ന് മുതലാണ് കോൺഗ്രസ് അംഗത്വ പ്രവർത്തനങ്ങൾക്കായുള്ള പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. ആദ്യം ഡിജിറ്റൽ അംഗത്വമായിരുന്നു എ.ഐ.സി.സി നിർദേശിച്ചത്. മാർച്ച് 25 മുതൽ 31 വരെയാണ് കെ.പി.സി.സി മെമ്പർഷിപ്പ് വാരമായി പ്രഖ്യാപിച്ചത്. ഇതിനിടെ എ.ഐ.സി.സി പേപ്പർ അംഗത്വവും ചേർക്കാവുന്നതാണെന്ന് നിർദേശിച്ചു.
നിലവിൽ സംസ്ഥാനത്ത് ഡിജിറ്റൽ, പേപ്പർ അംഗത്വം ചേർക്കൽ ഒരുപോലെ പുരോഗമിക്കുകയാണ്. എന്നാൽ മെമ്പർഷിപ്പിന്റെ ആരംഭ ഘട്ടത്തിലെ ഡിജിറ്റൽ അംഗത്വത്തിന്റെ കണക്ക് പ്രസിദ്ധീകരിച്ച് കേരളത്തിൽ കോൺഗ്രസിൽ ചേരാൻ ആളുകളില്ലെന്ന വസ്തുതാവിരുദ്ധമായ പ്രചാരണമാണ് നടത്തുന്നത്.സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പ്രവർത്തകർ സജീവമായി അംഗത്വ ശേഖരണ പ്രവർത്തനങ്ങളിലാണെന്നും ടി.യു രാധാകൃഷ്ണൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."