ചുവപ്പണിഞ്ഞ നരഭോജികളെ....നരച്ചു മങ്ങിയ ചെങ്കൊടികള്‍ അഴിച്ചുവെക്കൂ സഖാക്കളെ......സി.പി.എമിനെതിരേ തെരുവില്‍ മുദ്രാവാക്യവുമായി എസ്.എസ്.എഫ്
കോഴിക്കോട്: കൊല്ലപ്പെട്ട മന്‍സൂറിന്റെ കൊലപാതകികളെ പിടികൂടാത്തതില്‍ പ്രതിഷേധവുമായി എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ തെരുവില്‍. സി.പി.എമിനെ പേരെടുത്തു കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളാണ് മിക്ക പ്രതിഷേധ പ്രകടനങ്ങളിലും ഉയരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 120 കേന്ദ്രങ്ങളില്‍ 'പകയടങ്ങാത്ത കൊലപാതക രാഷട്രീയത്തിനെതിരേ' എന്ന ബാനറില്‍ എസ്.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധവും നടക്കുന്നുണ്ട്. പ്രതികളെ സി.പി.എം സംരക്ഷിക്കരുതെന്ന ക്യാപ്ഷനോടെ സി.പി.എമിനെ പേരെടുത്തു വിമര്‍ശിച്ചു എസ്.എസ്.എഫിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ എസ്.എസ്.എസ്.എഫിന്റേയും കാന്തപുരം വിഭാഗം എസ്.വൈ.എസിന്റേയും ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധത്തില്‍ സി.പി.എമിനെതിരേ കടുത്ത ഭാഷയിലാണ് മുദ്യാവാക്യങ്ങളാണ് ഉയരുന്നത്.
[video width="192" height="426" mp4="https://suprabhaatham.com/wp-content/uploads/2021/04/SSF-PROTEST.mp4"][/video]
'ചുവപ്പണിഞ്ഞ നരഭോജികളെ....നരച്ചു മങ്ങിയ ചെങ്കൊടികള്‍ അഴിച്ചുവെക്കൂ സഖാക്കളെ......വികസനമൊന്നും വന്നീല്ലേല്ലും, കിറ്റുകളൊന്നും തന്നില്ലേലും നിര്‍ഭയമായി ജീവിക്കാന്‍ ഉറപ്പ് വേണം നാട്ടാര്‍ക്ക്' തുടങ്ങയ മുദ്യാവാക്യങ്ങളാണ് എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ആര്‍ത്തു വിളിക്കുന്നത്. ചെങ്കൊടി കൈകകളിലേന്തിയ ഫാസിസം എന്ന മുദ്രാവാക്യവും ചില സ്ഥലങ്ങളില്‍ ഉയരുന്നുണ്ട്.
[video width="640" height="352" mp4="https://suprabhaatham.com/wp-content/uploads/2021/04/SSF-PROTEST-2.mp4"][/video]
എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ കുറിപ്പില്‍ സി.പി.എമിനെ പേരെടുത്തു തന്നെ വിമര്‍ശിച്ചിരിക്കുകയാണ്. അവിവേകത്തെ സി.പി.എം തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സി.പി.എം തയ്യാറായാല്‍ മാത്രമേ പ്രതികളെ തള്ളിപ്പറഞ്ഞ നടപടി ആത്മാര്‍ത്ഥമാണെന്ന് പറയാന്‍ സാധിക്കൂകയുള്ളൂവെന്നാണ് പത്രകുറിപ്പില്‍ പറയുന്നത്.
കൊലപാതകം നടന്നയുടനെ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കാന്‍ കൊലപാതകത്തെയും, കൊലപാതകികളെയും തള്ളിക്കളയുകയും പ്രതിഷേധം തണുക്കുമ്പോള്‍ പ്രതികള്‍ക്ക് നിയമ സഹായമടക്കമുളളവ ഉറപ്പു വരുത്തുകയും ചെയ്യുന്ന രീതിയും അവസാനിപ്പിക്കണമെന്നും കുറ്റവാളികളെ ഒറ്റപ്പെടുത്തുന്ന രീതി രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ചെങ്കിലേ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയുകയുള്ളുവെന്നുള്ള പ്രസ്താവന സി.പി.എമിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കാന്തപുരം വിഭാഗം മുഖപത്രം മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വര്‍ത്ത കൈകാര്യം ചെയ്തതിലും അണികള്‍ക്കിടയില്‍ കടുത്ത വിമര്‍ശനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."