HOME
DETAILS

ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് ഭൂകമ്പ നിർണയം വഴിപാടായേക്കും, ജീവനക്കാരുടെ യോഗ്യത സംബന്ധിച്ചും അവ്യക്തത

  
backup
March 31 2022 | 05:03 AM

%e0%b4%ad%e0%b5%82%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99


ബാസിത് ഹസൻ
തൊടുപുഴ
കെ.എസ്.ഇ.ബി ക്ക് കീഴിലുള്ള ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് വിടുന്നു. ഏറെ സാങ്കേതിക വൈദഗ്ധ്യത്തോടെയും പരിജ്ഞാനത്തോടെയും കൈകാര്യം ചെയ്യേണ്ട ജോലി സ്വകാര്യ ഏജൻസികൾ നിയോഗിക്കുന്ന തൊഴിലാളികൾക്ക് കൈമാറുന്നതോടെ ഭൂകമ്പ നിർണയം വഴിപാടായേക്കും. ഇടുക്കി ജലവൈദ്യുതി പദ്ധതിയ്ക്ക് കീഴിലുള്ള അഞ്ച് ഭൂകമ്പമാപിനി സ്റ്റേഷനുകളുടെ നടത്തിപ്പും അറ്റകുറ്റപ്പണികളും നിർവഹിക്കുന്നതിന് തൊഴിലാളികളെ ഏർപ്പെടുത്താൻ സ്വകാര്യ കരാറുകാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ജോലിയിൽ ഏർപ്പെടുന്നവർക്ക് ബന്ധപ്പെട്ട മേഖലയിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണമെന്ന് പറയുന്നുണ്ടെങ്കിലും യോഗ്യത സംബന്ധിച്ച് അവ്യക്തതയുണ്ട്. ഇടുക്കി റിസർച്ച് ആന്റ് ഡാം സേഫ്റ്റി സബ് ഡിവിഷൻ അസി. എക്‌സി. എൻജിയറാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
ഇടുക്കി, കുളമാവ്, ആലടി, മീൻകട്ട്, ചോറ്റുപാറ, വള്ളക്കടവ് എന്നിവിടങ്ങളിൽ ഡിജിറ്റൽ ഭൂകമ്പമാപിനിയും കുളമാവ്, ഇടുക്കി, ആലടി എന്നിവിടങ്ങളിൽ അനലോഗ് ഭൂകമ്പമാപിനിയുമാണ് വാഴത്തോപ്പ് റിസർച്ച് സബ് ഡിവിഷന്റെ കീഴിലുള്ളത്. ഉപഗ്രഹ സംവിധാനത്തിലൂടെയാണ് ഡിജിറ്റൽ ഭൂകമ്പമാപിനികൾ വിവരങ്ങൾ കൈമാറുക. ചെറിയ ചലനംവരെ രേഖപ്പെടുത്തുന്ന ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഡിജിറ്റൽ ഭൂകമ്പമാപിനി പ്രവർത്തിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി എന്നിവിടങ്ങളിൽ സെൻട്രൽ റെക്കോർഡിങ് സ്‌റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭൂചലനം റിപ്പോർട്ട് ചെയ്യുന്ന നിമിഷംതന്നെ വിവരം സെൻട്രൽ റെക്കോർഡിങ് സ്‌റ്റേഷനുകളിൽ ലഭിക്കും. തുടർന്ന് ഇതു ജില്ലാ ഭരണകൂടത്തിന് കൈമാറുന്ന രീതിയാണ് പിന്തുടരുന്നത്. ഡിജിറ്റൽ ഭൂകമ്പമാപിനിയിൽ നിന്ന് സൂക്ഷ്മമായ ഭൂകമ്പ വിവരങ്ങൾ ലഭിക്കുമ്പോൾ അനലോഗ് മിഷ്യനിൽ ഭൂകമ്പം രേഖപ്പെടുത്തുന്നതിന് പ്രത്യേകം തയ്യാറാക്കിയ പേപ്പറുകൾ ദിവസവും കറങ്ങിക്കൊണ്ടിരിക്കുന്ന മിഷ്യൻ ഡ്രമ്മിൽ വച്ച് കൊടുക്കേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago