പ്രതിഷേധം കോടതിവിധിക്കെതിരെന്ന് കോടിയേരി ഇന്ധനവില വർധനയ്ക്കെതിരേ 2,000 കേന്ദ്രങ്ങളിൽ ധർണ
കൊച്ചി
സിൽവർ ലൈനിനെതിരേ നടക്കുന്ന പ്രതിഷേധം സുപ്രിംകോടതി വിധിക്കെതിരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതിയുടെ ഭാഗമായി സർവേ നടത്താമെന്ന് സുപ്രിംകോടതി പറഞ്ഞതാണെന്നും സമരത്തിൽ യു.ഡി.എഫ് പുനർചിന്തനം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. നവകേരളത്തിനായുള്ള പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിക്കാൻ സി.പി.എം തയാറാക്കിയ പുതിയ വെബ് സൈറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരേ ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് 2,000 കേന്ദ്രങ്ങളിൽ സി.പി.എം പ്രതിഷേധ ധർണ നടത്തും. വൈകിട്ട് അഞ്ചു മുതൽ ഏഴു വരെ എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലുമായിരിക്കും ധർണ നടക്കുക. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂർ ജില്ലയെ പ്രതിഷേധ ധർണയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."