HOME
DETAILS
MAL
ഹൈദരലി ശിഹാബ് തങ്ങളുടെ ഭാര്യ മാതാവ് ശരീഫ സല്‍മ ബീവി അന്തരിച്ചു
backup
January 31 2023 | 04:01 AM
കൊയിലാണ്ടി: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഭാര്യാ മാതാവും മൗലാന സയ്യിദ് അബ്ദുല്ല ബാഫഖിയുടെ ഭാര്യയുമായ ശരീഫ സല്‍മ ബീവി (85) അന്തരിച്ചു. മക്കള്‍: ത്വാഹ ബാഫഖി, ഹമീം ബാഫഖി, ഫസല്‍ ബാഫഖി (റിസപ്ഷനിസ്റ്റ് സുപ്രഭാതം), അലി ബാഫഖി, സഹല്‍ ബാഫഖി, ശരീഫ സുഹ്‌റാബീവി, ശരീഫ നൂറുന്നിസ, ശരീഫ ഹാജറ.
മറ്റുമരുക്കള്‍: പാലുക്കുറ്റി സി.എം.കെ തങ്ങള്‍, ഡോ. സിറാജ ്കുമ്പോല്‍, സുബൈദ ജിഫ്രി മമ്പുറം, ശരീഫ ബീവി, ഖൗലത്ത് ബീവി കൊയിലാണ്ടി, ജലീല ബീവി കൊയിലാണ്ടി, ഷാഹിദ ബീവി താമരശ്ശേരി. മയ്യിത്ത് നിസ്‌കാരം വൈകീട്ട് 4.30ന് കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."