'മദ്യപാനികള്‍ ഇന്ത്യക്കാരല്ല, മഹാപാപികള്‍' ; വിഷമദ്യം കഴിച്ച് മരിക്കുന്നവര്‍ക്ക് സഹായധനം നല്‍കാനാവില്ല: നിതീഷ് കുമാര്‍
പട്‌ന: വിഷമദ്യ ദുരന്തം പതിവായ ബിഹാറില്‍ മരണമടഞ്ഞ ആളുകള്‍ക്ക് സഹായധനം നല്‍കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി നിതീഷ് കുമാര്‍. കുടിയന്‍മാരെ ഇന്ത്യക്കാരാണെന്ന് പറയാനാവില്ലെന്നും അവര്‍ മഹാപാപികളാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യം കഴിക്കരുതെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ തത്വത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ മഹാപാപികളാണ്. അവരെ ഇന്ത്യക്കാരായി കാണാന്‍ കഴിയില്ല, നിതീഷ് കുമാര്‍ പറഞ്ഞു.
വിഷമാണെന്നറിഞ്ഞിട്ടും ആളുകള്‍ മദ്യപിക്കുക്കയാണെന്നും അതുമൂലമുണ്ടാകുന്ന അനന്തരഫലങ്ങള്‍ക്ക് അവരാണ് ഉത്തരവാദികളെന്നും സര്‍ക്കാറിന് ബാധ്യത ഏല്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യ നിരോധനത്തില്‍ ഇളവ് വരുത്തിയ നിയമം ബിഹാര്‍ നിയമസഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു പാസാക്കിയിരുന്നു.
പുതിയ നിയമം നിലവില്‍ വന്നാല്‍ ആദ്യ തവണ പിടിയിലാവുന്നവര്‍ക്ക് പിഴയടച്ചാല്‍ മജിസ്ട്രേറ്റില്‍ നിന്ന് ജാമ്യം നേടാം. പിഴയടയ്ക്കാത്ത പക്ഷം ഒരു മാസം ജയില്‍വാസം അനുഭവിക്കണം. കഴിഞ്ഞ ആറ് മാസത്തിനിടെ 60 പേരാണ് വിഷമദ്യ ദുരന്തത്തില്‍ മരണമടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."