മൂന്ന് സംസ്ഥാനങ്ങളില്‍ അഫ്‌സ്പ നിയന്ത്രിത മേഖലകളില്‍ ഇളവ്
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക സൈനികാധികാര മേഖലകള്‍ കുറച്ചു. നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍ എന്നിവിടങ്ങളിലെ മേഖലകളിലാണ് ഇളവ്. സുരക്ഷ മെച്ചപ്പെട്ടെന്നും വിഘടനവാദ ഭീഷണി കുറഞ്ഞെന്നുമുള്ള വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
In a significant step, GoI under the decisive leadership of PM Shri @NarendraModi Ji has decided to reduce disturbed areas under Armed Forces Special Powers Act (AFSPA) in the states of Nagaland, Assam and Manipur after decades.
— Amit Shah (@AmitShah) March 31, 2022
കലാപം അവസാനിപ്പിക്കാനും വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനം കൊണ്ടുവരാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തരമായ ശ്രമങ്ങളുടെയും നിരവധി കരാറുകളുടെയും ഫലമായി മെച്ചപ്പെട്ട സുരക്ഷാ സാഹചര്യങ്ങളും അതിവേഗ വികസനവും മേഖലയില്‍ നടപ്പായി.ഇതിന്റെ ഫലമാണ് അഫ്സ്പയ്ക്ക് കീഴിലുള്ള പ്രദേശങ്ങള്‍ കുറച്ചതെന്ന് അമിത് ഷാ പറഞ്ഞു.
പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന നമ്മുടെ വടക്കുകിഴക്കന്‍ മേഖല ഇപ്പോള്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും അഭൂതപൂര്‍വമായ വികസനത്തിന്റെയും ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."