'കള്ളുചെത്ത് മേഖലയെ തഴഞ്ഞു':പുതിയ മദ്യനയം പുനപരിശോധിക്കണമെന്ന് എ.ഐ.ടി.യു.സി
തിരുവനന്തപുരം: പുതിയ മദ്യനയത്തില്‍ ഭരണമുന്നണിയില്‍ ഭിന്നത. മദ്യനയം പുനപരിശോധിക്കണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു.ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും പൂട്ടിയ ഷാപ്പുകള്‍ തുറക്കണമെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. ഷാപ്പുകളുടെ ദൂരപരിധി എടുത്തുകളയണം. വിദേശമദ്യ ഷോപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും ഇടത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് പുതിയ നയമെന്നും കെ പി രാജേന്ദ്രന്‍ വിമര്‍ശിച്ചു.
'സംസ്ഥാനത്ത് അടച്ചുപൂട്ടിയ 2500ഓളം കള്ള് ഷാപ്പുകള്‍ തുറക്കണം'. എഐടിയുസി പ്രതികരിച്ചു. മദ്യനയം പുനപരിശോധിക്കണമെന്ന എഐടിയുസി നിലപാടിനെ ബിനോയ് വിശ്വം എംപിയും പിന്തുണച്ചു.
അതേസമയം കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മദ്യനയത്തിനെതിരെ യാതൊരു കൂടിയാലോചനകളും ചര്‍ച്ചകളും നടന്നിട്ടില്ല. കഴിഞ്ഞ പ്രാവശ്യം അഴിമതി ആരോപണത്തിന്റെ പേരില്‍ തഴയപ്പെട്ട ബ്രൂവെറികളും ഡിസ്റ്റലറികളും പുതിയ കുപ്പായമിട്ട് തുറക്കാനുള്ള ശ്രമമാണ്. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് സര്‍ക്കാരിനെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."