HOME
DETAILS

പ്രധാനമന്ത്രിയുടെ 'ടിക്ക ഉത്സവ്'പുറംമോടിയാകുന്നു; വാക്‌സിന്‍ ക്ഷാമത്തില്‍ പാടുപെട്ട് സംസ്ഥാനങ്ങള്‍

  
Web Desk
April 11 2021 | 13:04 PM

amid-pms-tika-utsav-states-say-running-low-on-vaccines-10-points

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നാലുദിവസത്തെ 'ടിക്ക ഉത്സവ്' (വാക്‌സിനേഷന്‍ ഉത്സവം)പുറംമോടി മാത്രമാവുന്നു. വാക്‌സിനേഷന്‍ ഉത്സവത്തിന്റെ ഭാഗമായി വിവധ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ക്യാംപുകളും സംഘടിപ്പിക്കുന്നുണ്ട്. ഇന്നു മുതല്‍ 14 വരെയുള്ള നാല് ദിവസമാണ് 'വാക്‌സിന്‍ ഉത്സവം' ആയി ആചരിക്കുന്നത്.

 

എന്നാല്‍ വാക്‌സിന്റെ ക്ഷാമം കാരണം ഇത്തരം വാക്‌സിനേഷന്‍ ക്യാംപുകള്‍ നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് സംസ്ഥാനങ്ങള്‍. പല സംസ്ഥാനങ്ങളിലും അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള വാക്‌സിന്‍ ഡോസുകള്‍ മാത്രമേ സ്‌റ്റോക്ക് ഉള്ളു.

 

മഹാരാഷ്ട്ര കൂടാതെ പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാനങ്ങളിലും വാക്‌സിന്‍ ലഭ്യത കുറവാണ് എന്ന് കേന്ദ്രത്തെ അറിയിച്ചുകഴിഞ്ഞു. കേരളവും കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പഞ്ചാബില്‍ ഇനി അഞ്ചുദിവസം കൂടി ഉപയോഗിക്കാനുള്ള വാക്‌സിനെ സ്‌റ്റോക്ക് ഉള്ളു എന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. അതിലും രൂക്ഷമാണ് രാജസ്ഥാനിലെ അവസ്ഥ. ഇവിടെ രണ്ടു ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമേ സ്റ്റോക്കുള്ളു എന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയിലും വാക്‌സിന് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. തലസ്ഥാന നഗരിയില്‍ 7 മുതല്‍ 10 ദിവസം വരെ നല്‍കാനുള്ള വാക്‌സിനെ സ്‌റ്റോക്ക് ഉള്ളുവെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചിരിക്കുന്നത്. പലസംസ്ഥാനങ്ങളിലും വാക്‌സിന്‍ ക്ഷാമം കാരണം വാക്‌സിനേഷന്‍ ക്യാപുകള്‍ നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലാണ്.

 

അതേസമയം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യമാറിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശ വാദം. 10 കോടി ഡോസുകളാണ് ഇന്ത്യ വിതരണം ചെയ്തത്. 85 ദിവസങ്ങള്‍ക്കുള്ളിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.
കൊവിഡിനെതിരെയുള്ള പോരാട്ടം ഫലപ്രദമാകാന്‍ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും ഓരോ വ്യക്തിയും സ്വയം വാക്‌സിനെടുക്കാന്‍ തയാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്‌സിനെടുക്കാന്‍ സഹായിക്കണമെന്നും പ്രധാനമന്ത്രിമന്ത്രി പറഞ്ഞിരുന്നു. രാജ്യത്ത് വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്നതില്‍ പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനലുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago