എ.ബി.വി.പിയെ തകര്‍ത്തെറിഞ്ഞ് വാരണാസി സംസ്‌കൃത സര്‍വ്വകലാശാല യൂനിയന്‍ തൂത്തുവാരി എന്‍.എസ്.യു.ഐ
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് മണ്ഡലമായ വാരണാസിയിലെ വാരണാസി സമ്പൂര്‍ണാനന്ദ് സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും ശക്തി തെളിയിച്ച് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ. ആകെയുള്ള നാല് സീറ്റിലും എന്‍.എസ്.യു.ഐ വിജയിച്ചു.
കഴിഞ്ഞ വര്‍ഷവും സര്‍വകലാശാലയില്‍ എ.ബി.വി.പിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.
എ.ബി.വി.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തികൊണ്ട് എന്‍.എസ്.യു.ഐയുടെ കൃഷ്ണ മോഹന്‍ ശുക്ല യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. അജിത് കുമാര്‍ ചൗബേയാണ് വൈസ് ചെയര്‍മാന്‍. ജനറല്‍ സെക്രട്ടറിയായി ശിവം ചൗബേയും തെരഞ്ഞെടുക്കപ്പെട്ടു.
Congratulations! All the volunteers and the workers of NSUI, you all made us proud again this will show the way to the whole UP and India to preserve our future and life in a constructive way.#NSUISweepsVaranasiAgain pic.twitter.com/vl1QwAV2AS
— Shesh Narayan Ojha (@sheshnojha) April 11, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."