ഉന്നതവിദ്യാഭ്യാസം കുതിച്ചുതന്നെ കേരളം
നിരന്തര വിമർശനങ്ങളുടെ കല്ലേറും കൂവലും ഏറ്റുവാ ങ്ങിയ ശീലമേയുള്ളു കേരളത്തിലെ ഉന്നതവിദ്യാ ഭ്യാസ മേഖലയ്ക്ക്, ഏറ്റവുമൊടുവിൽ പിഎച്ച്.ഡി തീസിസിൽ 'വാഴക്കുല'യുടെ കർതൃത്വം സംബന്ധിച്ച വിഴുപ്പ ലക്കലിൽ എത്തിനിൽക്കുന്നു തർക്കവും കൊമ്പുകോർക്കലും
പൊതുവിദ്യാഭ്യാസമേഖലയിൽ കേരളം കൈവരിച്ച മേന്മ യും മേൽക്കോയ്മയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൈ മോശം വരുന്നു എന്നത് കാലങ്ങളായി കേൾക്കുന്ന പഴിയാ ണ്. എന്നാൽ കഴിഞ്ഞദിവസം പുറത്തുവന്ന പതിനൊന്നാം ദേശീയ ഉന്നതവിദ്യാഭ്യാസ സർവേയിലെ വിവരങ്ങൾ കേര ളത്തിന് ആശ്വസിക്കാനും അഭിമാനിക്കാനും വകനൽകുന്നു ണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്ത് ആൺകുട്ടികളേക്കാൾ കേ രളത്തിലെ പെൺകുട്ടികളുടെ എണ്ണം വിസ്മയിപ്പിക്കുംവിധം വർധിച്ചതായാണ് സർവേയിലെ കണ്ടെത്തൽ. ബിരുദാന ന്തര ബിരുദം, എം.ഫിൽ, പിഎച്ച്.ഡി മേഖലകളിൽ പെൺകു ട്ടികളാണ് കൂടുതലായെത്തുന്നതെന്ന് ദേശീയ വിദ്യാഭ്യാസ സർവേ വ്യക്തമാക്കുന്നു. ഏറ്റവുമധികം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെട്ടു എന്നതും നമുക്ക് അഭിമാനിക്കാൻ വക നൽകുന്നു ണ്ട്. കേരളത്തിലെ 23 സർവകലാശാലകളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ, ബിരുദതലം മുതലുള്ള കോഴ്സുക ളിൽ പെൺകുട്ടികളുടെ എണ്ണം കുത്തനെ ഉയരുന്നതായാണ് കണ്ടെത്തൽ.
ബി.എഡ് ഉൾപ്പെടെയുള്ള അധ്യാപക പരിശീ ലന കോഴ്സുകളിൽ ചേരുന്നവരിൽ 80 ശതമാനത്തിലധികം പെൺകുട്ടികളാണെന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ അധ്യാപകരിൽ പകുതിയിലേറെയും സ്ത്രീകളാണെന്ന 2020- 21 അധ്യയനവർഷം അടിസ്ഥാനമാക്കിയുള്ള ഉന്നതവിദ്യാ ഭ്യാസ സർവേയിലെ കണ്ടെത്തലും നവകേരളം തിളക്കം പക രന്ന പെൺപെരുമതന്നെ. പതിനൊന്നു ലക്ഷത്തോളം വരു ന്ന ബിരുദ വിദ്യാർഥികളിൽ ആറരലക്ഷത്തോളം പെൺകു ട്ടികളുണ്ട് കേരളത്തിൽ 1,66,519 ബിരുദാനന്തരബിരുദ വിദ്യാ രഥികളിൽ 1,20,643 പേർ പെൺകുട്ടികളാണ്. അതായത് പി. ജി തലത്തിൽ മുന്നിൽ രണ്ടു ശതമാനവും പെൺകുട്ടികൾ. സംസ്ഥാനത്ത് വിജ്ഞാന സമ്പദ് വ്യവസ്ഥ കെട്ടിപ്പടു ക്കുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യ സർവകലാശാലക ൾക്ക് അനുമതി നൽകുന്നതുൾപ്പെടെയുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്നു എന്നത് ശുഭോ ദർക്കമാണ്. രണ്ടു പതിറ്റാണ്ടുമുമ്പ് ഈ തിരിച്ചറിവുണ്ടായ പ്പോൾ അന്നത്തെ യു.ഡി.എഫ് സർക്കാർ സ്വാശ്രയ കോ ളജുകൾക്ക് അനുമതി നൽകിയെങ്കിലും രക്തരൂഷിത പ്രതി ഷേധങ്ങളാൽ വിദ്യാഭ്യാസമേഖലയിലെ അത്തരം മുന്നേറ്റ ങ്ങളെ തല്ലിക്കെടുത്താനായിരുന്നു അന്ന് പ്രതിപക്ഷത്താ യിരുന്ന ഇടതുസംഘടനകളുടെ ശ്രമം. ഇടതുവിദ്യാർഥി സംഘടനകളായ എസ്.എഫ്.ഐയും എ.ഐ.എസ്.എഫു മൊക്കെ സ്വാശ്രയകോളേജ് വിരുദ്ധസമരങ്ങളുടെ മുന്നണി യിലുണ്ടായിരുന്നു എന്നത് ഇപ്പോൾ തമാശയായി മാത്രം ഓർക്കാവുന്നതാണ്.
പ്രതിപക്ഷ എതിർപ്പുകൾക്കിടയിലും അന്ന് കേരളത്തി ന്റെ മുക്കിലും മൂലയിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങ ൾ പടർന്നു പന്തലിച്ചതുകൊണ്ടു മാത്രമാണ് പെൺകുട്ടിക ളിലേറെപ്പേർക്കും ഉന്നതവിദ്യാഭ്യാസം കരഗതമായത്. അതി ന്റെ തുടർച്ചയാണ് ഉന്നതവിദ്യാഭ്യാസ സർവേയിൽ നമ്മുടെ നാട്ടിനുകിട്ടിയ പേരും പെരുമയും.
2015ൽ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഉന്നതവി ദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച ഡോ. സിറിയക് തോമ സ്സമിതിയാണ് സ്വകാര്യ സർവകലാശാലകൾക്ക് അനുമ തി നൽകണമെന്ന് നിർദേശം നൽകിയത്. ഈ ശുപാർശയു ടെപേരിൽ അന്നത്തെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെ യർമാൻ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവർത്ത കർ റോട്ടിൽ വളഞ്ഞിട്ടു തല്ലിയ സംഭവം അടികൊണ്ടവരും കൊടുത്തവരും മറന്നുകാണില്ല. വൈകിവന്ന ഇത്തരം വിവേ കങ്ങൾക്ക് ഒരു കുമ്പസാരത്തിന്റെ മാനം കൂടിയുണ്ട്. ഏതാ യാലും സ്വകാര്യസർവകലാശാലകൾ കേരളത്തിലും വേണ മെന്ന് നേരത്തെ എതിർത്തവരും ഇപ്പോൾ സമ്മതിക്കുന്നുവെ ന്നത് തെറ്റുതിരുത്തലിന്റെ ഭാഗം കൂടിയാണ്.
സ്വകാര്യസർവകലാശാലകൾ വരുന്നതോടെ സംസ്ഥാ നത്തെ വിദ്യാഭ്യാസമേഖല വൻ കുതിച്ചുചാട്ടം നടത്തുമെ ന്ന് തീർത്തുപറയാൻ കഴിയില്ലെങ്കിലും, ഉന്നതവിദ്യാഭ്യാസ ത്തിന്റെ പേരിൽ ഇവിടുത്തെ വിദ്യാർഥികളുടെ വിദേശകു ടിയേറ്റത്തിന് ഒരുപരിധിവരെയെങ്കിലും തടയിടാൻ കഴിയു മെന്നുറപ്പുണ്ട്. രാജ്യത്ത് 455 പൊതുസർവകലാശാലകളും 430 സ്വകാര്യ സർവകലാശാലകളുമാണുള്ളത്. ഇതിൽ സ്വ കാര്യ സർവകലാശാലകൾ ഇല്ലാത്തത് കേരളത്തിലും ഗോ വയിലും മാത്രമാണ്. സംസ്ഥാനത്ത് സ്വകാര്യസർവകലാ ശാലയ്ക്കുവേണ്ടി നിയമം കൊണ്ടുവരുമെന്നും സംവരണം, ഫീസ് ഇളവ് തുടങ്ങിയ കാര്യങ്ങളിലൊക്കെ വ്യക്തത വരു ത്തുമെന്നും സർക്കാർ പറയുന്നുണ്ടെങ്കിലും യു.ജി.സി കാ ലാകാലം ഇറക്കുന്ന ചട്ടങ്ങളും കോടതിവിധികളും മാത്ര മേ സ്വകാര്യ സർവകലാശാലകൾക്ക് ബാധകമാവൂ. സ്വാ ശ്രയ, പ്രൊഫഷനൽ കോളജുകളെ നിയന്ത്രിക്കാൻ കൊ ണ്ടുവന്ന നിയമത്തിന്റെ പോരായ്മകൾ നമുക്ക് മുന്നിലുണ്ട ന്നതും ഓർക്കണം.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളുടെ കു തിപ്പിൽ അഭിമാനിക്കുമ്പോൾ തന്നെ അതിന്റെ ഗുണനില വാരം കൂടി ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. സർവകലാശാല കളിൽ സമർപ്പിക്കുന്ന പിഎച്ച്.ഡി പ്രബന്ധം അടിച്ചുമാറ്റി യതോ അബദ്ധങ്ങൾ കുത്തിനിറച്ചതോ ആയാലും കാര്യ മായ നടപടിയൊന്നും ഉണ്ടാവുന്നില്ലെന്നത് അത്തരം നില വാരത്തകർച്ചയുടെ അളവുകോലാണ്. യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റേതും മുൻമന്ത്രി കെ.ടി ജലീലി ന്റേതും ഉൾപ്പെടെയുള്ള പിഎച്ച്.ഡി പ്രബന്ധങ്ങൾ അത്തരം അബദ്ധപഞ്ചാംഗങ്ങളായി നമുക്ക് മുന്നിലുണ്ടുതാനും. കേ രള പി.വി.സി ആയിരുന്ന എം.വീരമണികണ്ഠന് കാലിക്കറ്റ് സർവകലാശാലയിൽനിന്ന് സൈക്കോളജിയിൽ ലഭിച്ച പി എച്ച്.ഡി പ്രബന്ധത്തിന്റെ പകുതിയെങ്കിലും കോപ്പിയടിച്ചു താണെന്ന് കണ്ടെത്തിയിട്ടും അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് തിരിച്ചുവാങ്ങാനോ ഗവേഷണപ്രബന്ധം റദ്ദാക്കാനോ ഒരു നടപടിയുമുണ്ടായില്ല. ഇത്തരം പുഴുക്കുത്തകൾകൂടി ഇല്ലാ ചെയ്യുകവഴി മാത്രമേ ദേശീയതലത്തിൽ കേരളം നേടിയ ആദരവുകൾ സാർഥകമാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."