മന്ത്രി ഈശ്വരപ്പക്കെതിരെ ദേശദ്രോഹക്കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക കോടതി
ബംഗളൂരു: കര്‍ണാടക മന്ത്രി കെ.എസ്.ഈശ്വരപ്പക്കെതിരായ പരാതികളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക കോടതി ഉത്തരവ്. ഈശ്വരപ്പയുടെ ചില പ്രസ്താവനകള്‍ രാജ്യദ്രോഹവും ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതാണെന്നും കാണിച്ച് ദോഡപേട്ട പൊലിസിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനാണ് ഉത്തരവ്.
ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ ജിഗാഡേയുടെ മരണവുമായി ബന്ധപ്പെട്ട ഈശ്വരപ്പയുടെ പ്രസ്താവനകളാണ് വിവാദത്തിലായത്. ഇതിനെതിരെ റിയാസ് അഹമ്മദ് എന്നയാളാണ് പൊലിസിന് പരാതി നല്‍കിയത്. എന്നാല്‍, പരാതിയില്‍ തുടര്‍ നടപടികള്‍ നിലച്ചതോടെയാണ് റിയാസ് അഹമ്മദ് കോടതിയില്‍ ഹരജി നല്‍കിയത്.
ഫെബ്രുവരി 20ന് ബജ്രംഗദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ഇതിന് പിന്നില്‍ രാഷ്ട്രീയവും മതപരവുമായ കാരണങ്ങളുണ്ടെന്ന പ്രചാരണം ഈശ്വരപ്പയും മറ്റൊരു ബി.ജെ.പി നേതാവായ ഛന്നബാസപ്പയും ആരംഭിക്കുകയായിരുന്നു. ഈ പ്രചാരണങ്ങളില്‍ മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടായി. ഇതേത്തുടര്‍ന്നാണ് റിയാസ് അഹമ്മദ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."