സംസ്ഥാനത്തെ പുതിയ മദ്യനയം ഇന്നുമുതല്‍ പ്രാബല്യത്തില്‍; കൂടുതല്‍ മദ്യശാലകള്‍ തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് കൂടുതല്‍ മദ്യശാലകള്‍ തുടങ്ങും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാല്‍ സൈനിക അര്‍ധ സൈനിക ക്യാന്റീനുകളില്‍ നിന്നുള്ള മദ്യത്തിന്റെ വിലകൂടും.
ബാറുകളിലെ വിവിധ ഫീസുകള്‍ വര്‍ധിപ്പിച്ചതും ഇന്ന് മുതല്‍ തന്നെ നിലവില്‍ വരും. സര്‍വിസ് ഡെസ്ക് ഫീസ്, കൂടുതല്‍ ബാര്‍ കൗണ്ടര്‍ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്.
എഫ് എല്‍ 1 ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് കൂടുതല്‍ മദ്യശാലകള്‍ തുടങ്ങുക. ജനവാസ മേഖലയില്‍നിന്ന് മാറി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ബെവ്കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴില്‍ വിദേശമദ്യ ചില്ലറ വില്പന ശാലകള്‍ പുതുതായി തുറക്കാനാണ് നിര്‍ദ്ദേശം.
കൂടുതല്‍ എഫ് എല്‍1 ഷോപ്പുകള്‍ വാക്ക് ഇന്‍ ഫെസിലിറ്റി സംവിധാനത്തോടെ നവീകരിക്കാന്‍ പുതുക്കിയ മദ്യനയത്തില്‍ നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."