സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പൊതുപരിപാടികള്‍ക്കും, ഉത്സവങ്ങള്‍ക്കുമടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കും. അതേ സമയം ഇന്ന് രണ്ട് ലക്ഷം കൊവിഡ് വാക്‌സിന്‍ സംസ്ഥാനത്ത് എത്തും.
മൂന്ന് മാസത്തിനു ശേഷം ഇന്നലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലെത്തിയിരുന്നു. വരും ദിവസങ്ങളില്‍ സ്ഥിതി ഇതിലും രൂക്ഷമാകാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
പുറത്ത് വച്ച് നടത്തുന്ന പൊതുപരിപാടികളില്‍ 200 പേരും, ഹാളുകള്‍ ഉള്‍പ്പെടെയുള്ള അടച്ചിട്ട മുറിയില്‍ നടക്കുന്ന പരിപാടികളില്‍ 100 പേരും മാത്രമെ പങ്കെടുക്കാന്‍ അനുമതിയുള്ളു. വിവാഹം, ഉത്സവം ഉള്‍പ്പെടെയുള്ളവയ്ക്ക് ഇത് ബാധകമാണ്. രണ്ട് മണിക്കൂര്‍ മാത്രമെ പരിപാടികള്‍ നടത്താനാകൂ.
വിവാഹത്തിന് ഭക്ഷണം പാഴ്‌സല്‍ നല്‍കണം. ഹോട്ടലുകള്‍ ഉള്‍പ്പെടെ എല്ലാ കടകളും 9 മണിവരെ മാത്രമെ തുറക്കാന്‍ അനുവാദമുണ്ടാകു. സീറ്റുകളുടെ 50 ശതമാനം മാത്രമെ ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കാവൂ.
ആര്‍ടിപിസിആര്‍ പരിശോധന കൂടുതലാക്കും. ഈ നിര്‍ദ്ദേശങ്ങള്‍ ഉത്തരവായി പുറത്തിറക്കുന്നതോടെ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാകും. അതിനിടെ കൊവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ വാക്‌സിന്‍ ഇന്ന് സംസ്ഥാനത്ത് എത്തും. രണ്ട് ലക്ഷം ഡോസ് കോവാക്‌സിനാണ് എത്തുക. ഇതില്‍ തിരുവനന്തപുരം കേന്ദ്രത്തിലേക്ക് 68000 ഡോസും എറണാകുളത്ത് 78000 ഡോസും വിതരണം ചെയ്യും. കോഴിക്കോട് 54000 ഡോസ് കോവാക്‌സിന്‍ ആകും എത്തിക്കുക. വ്യാഴാഴ്ചയോടെ ബാക്കി ഡോസ് വാക്‌സിനും കേരളത്തിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."