HOME
DETAILS
MAL
ഷാറോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം
backup
February 01 2023 | 11:02 AM
തിരുവനന്തപുരം: പാറശാല ഷാറോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം. കേസിലെ മൂന്നാം പ്രതിയായ നിര്‍മ്മല്‍ കുമാറിന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ആറുമാസത്തേക്ക് പാറശ്ശാല പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുത്, 50,000 രൂപ അല്ലെങ്കില്‍ രണ്ട് ആള് ജാമ്യം എന്നിവയാണ് വ്യവസ്ഥ. തെളിവ് നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചു എന്നായിരുന്നു നിര്‍മ്മല്‍ കുമാറിനെതിരായ കുറ്റം. ഗ്രീഷ്മയുടെ അമ്മയ്ക്ക് നേരത്തെ ഹൈക്കോടതി അനുവദിച്ചിരുന്നു. കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ ഗ്രീഷ്മ കൊന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."