HOME
DETAILS

സംഘടനാ തെരഞ്ഞെടുപ്പ്: സുധാകരനെ തള്ളി മുല്ലപ്പള്ളി

  
backup
April 13 2021 | 02:04 AM

kerala-mullappalli-against-k-sudakaran-2021

കണ്ണൂര്‍: സംഘടനാ തെരഞ്ഞെടുപ്പെന്ന കോണ്‍ഗ്രസ് എം.പി കെ സുധാകരന്റെ ആവശ്യം തള്ളി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു സംസ്ഥാനത്തിന് മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഉദ്ദേശിച്ച രീതിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനായില്ല. സുധാകരന് ആവശ്യമെങ്കില്‍ ഹെക്കമാന്‍ഡിനോട് നേരിട്ട് ആവശ്യപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്ന് കെ. സുധാകരന്‍ എം പി നേരത്തെ തുറന്ന് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയവരെ കണ്ടെത്തി അവരെ നേതൃസ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ആണ് മുല്ലപ്പള്ളിയുടെ പ്രതികരണം. സംഘടനാ പ്രവര്‍ത്തനം കൃത്യമായി നടത്തുന്നവരുമായേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയൂ. അല്ലാത്തവരെ വച്ച് പൊറുപ്പിക്കാനാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.


വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി വീണയുടെ പോസ്റ്റര്‍ വിവാദത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന സംശയം മുല്ലപ്പള്ളി ആവര്‍ത്തിച്ചു. അന്വേഷണ കമ്മീഷന്‍ ജയപരാജയങ്ങളെക്കുറിച്ച് പരിശോധിക്കാനല്ലെന്നും അദ്ദേഹം തുറന്നടിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  25 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago