എയിംസില്ല,റെയില്‍ വേ പദ്ധതികളില്ല; ബജറ്റില്‍ കേരളത്തോട് അവഗണനയെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കേന്ദ്രബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രബജറ്റില്‍ പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണുണ്ടായത്. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടുത്താത്തതും കേരളത്തിന്റെ റെയില്‍ വികസനത്തിനായുള്ള പരാമര്‍ശങ്ങളൊന്നും ഉള്‍പ്പെടുത്താത്തതുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്.
കേന്ദ്ര ബജറ്റിൽ കേരളം ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ബജറ്റ് താഴേത്തട്ടിൽ ഗുണമുണ്ടാക്കുന്നതല്ല. തൊഴിലുറപ്പ് പദ്ധതിക്കും ഭക്ഷ്യ സുരക്ഷാ പദ്ധതിക്കും ഉൾപ്പെടെ വിഹിതം കുറച്ചു. സഹകരണ മേഖലയിലേക്ക് കേന്ദ്രസർക്കാർ കടന്നുകയറുന്നു. എയിംസിനെ കുറിച്ച് ബജറ്റിൽ പരാമർശമില്ല. എയിംസ് കേരളത്തിന് കിട്ടാൻ ഏറ്റവും അർഹതയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ മേഖലയിലും കേരളത്തിന് പരിഗണന കിട്ടിയില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."