HOME
DETAILS

ഇനി ആശ്വസിക്കാം; ഓസ്ട്രേലിയയിൽ കാണാതായ ആണവ വികിരണ ശേഷിയുള്ള ഉപകരണം കണ്ടെത്തി

  
backup
February 01 2023 | 15:02 PM

missing-radioactive-capsule-found-in-australia

പെർത്ത്: ഓസ്ട്രേലിയയിൽ കാണാതായ ആണവ വികിരണ ശേഷിയുള്ള ലഘുഉപകരണം കണ്ടെത്തി. കഴിഞ്ഞ മാസം 10 ന് കാണാതായ സീഷ്യം 137 അടങ്ങിയ ഉപകരണമാണ് കണ്ടെത്തിയത്. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയിൽ നിന്ന് 1400 കിലോമീറ്റർ അകലെ പെർത്ത് നഗരത്തിലെ സ്റ്റോറിലേക്കു ട്രക്കിൽ കൊണ്ടുപോയ ഗുളികവലുപ്പത്തിലുള്ള ഉപകരണമാണ് കാണാതെ പോയത്. 24 മണിക്കൂറിനുള്ളിൽ 10 എക്സ്റേയ്ക്കു തുല്യമായ വികിരണശേഷിയുള്ള ഉപകാരണമാണിത്.

കാൻസറിന് വരെ കാരണമായേക്കാവുന്ന ഉപകാരണമാണിത്. ആണവായുധത്തിന്റെ സ്വഭാവം ഇതിനില്ലെങ്കിലും കയ്യിലെടുക്കുകയോ ഇതിന്റെ സാമീപ്യം ചെലവഴിക്കുകയോ ചെയ്യുന്നവർക്ക് ത്വക്‌രോഗവും ദഹന, പ്രതിരോധ വ്യവസ്ഥകളിൽ പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ദീർഘകാലം സമ്പർക്കം തുടർന്നാൽ കാൻസറും ബാധിച്ചേക്കാം.

ആണവ വികിരണ വസ്തുക്കൾ കണ്ടെത്താനുള്ള ഡിറ്റക്ടറുകൾ ഉൾപ്പെടെ സന്നാഹങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ഉപകരണം ന്യൂമാനിനു തെക്കുമാറി ഗ്രേറ്റ് നോർത്തേൺ ഹൈവേയിൽ കണ്ടെത്തിയത്. യാത്രയ്ക്കിടെ ട്രക്കിൽ നിന്നു തെറിച്ചുപോയതാണെന്നാണ് കരുതുന്നത്. ഉപകരണത്തിനു കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ലെന്നും മുഖ്യ ആരോഗ്യ ഓഫിസർ ആൻഡി റോബർട്ട്സൺ പറഞ്ഞു.

ഉപകരണം ട്രക്കിൽനിന്നു വീണതു സംബന്ധിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. അയിരിൽ ഇരുമ്പിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഗെയ്‍ജ് ആയാണ് ഇത് ഉപയോഗിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  23 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago