27 മാസത്തെ ജയിൽവാസത്തിന് മോചനം; സിദ്ദീഖ് കാപ്പൻ ഇന്ന് പുറത്തിറങ്ങും
ന്യൂഡൽഹി: 27 മാസത്തെ ജയിൽവാസത്തിന് മലയാളിമാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഇന്ന് മോചിതനാകും. ഇതിനുള്ള നടപടിക്രമങ്ങൾ ഇന്നലെ പൂർത്തിയായി. റിലീസിങ് ഓർഡർ വിചാരണകോടതിയിൽനിന്ന് ജയിലിലേക്ക് അയച്ചു. ഇന്നലെ വൈകീട്ട് തന്നെ പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും റിലീസിങ് ഓർഡർ എത്താൻ വൈകിയതാണ് മോചനം ഇന്നത്തേക്ക് നീണ്ടത്. രാവിലെ തന്നെ പുറത്തിറങ്ങുമെന്ന് കാപ്പന്റെ അഭിഭാഷകൻ പറഞ്ഞു.
കാപ്പനെതിരേ ചുമത്തിയ യു.എ.പി.എ കേസുകളിലും ഇ.ഡി കേസുകളിലും ജാമ്യം ലഭിച്ചതിനാലാണ് മോചനം തെളിഞ്ഞത്. ദലിത് പെൺകുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ഹാത്രസിലേക്ക് പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) ഡൽഹി ഘടകം സെക്രട്ടറിയായിരുന്ന കാപ്പനെ യു.പി പൊലിസ് അറസ്റ്റ്ചെയ്തത്. ഹാത്രസിൽ കാപ്പൻ കലാപത്തിന് ശ്രമിച്ചെന്നായിരുന്നു യു.പി പൊലിസിന്റെ ആരോപണം. രോഗബാധിതയായ മാതാവിനെ കാണാനും കോവിഡ് ബാധിതനായപ്പോൾ ഡൽഹി എയിംസിൽ ചികിത്സക്ക് വേണ്ടിയുമാണ് പുറത്തിറങ്ങിയിരുന്നത്.
ഇതുപ്രകാരമാണ് യു.എ.പി.എ ചുമത്തിയത്. കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്നാണ് അദ്ദേഹത്തിനെതിരായ ഇ.ഡി കേസ്സിന്നാധാരം. ഹാത്രസിൽ കലാപം സൃഷ്ടിക്കാനാണ് കാപ്പൻ ഈ പണം സ്വീകരിച്ചതെന്നാണ് ഇ.ഡിയുടെ ആരോപണം. 27 മാസമായി ജയിലിൽ കഴിയുകയാണ് കാപ്പൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."