HOME
DETAILS
MAL
സ്വപ്നയെ ജയിലില്‍ ചോദ്യംചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയില്‍
backup
April 13 2021 | 14:04 PM
കൊച്ചി: ഭീഷണിപ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് മൊഴിയെടുത്തെന്ന കേസില്‍ സ്വപ്ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയില്‍. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. പുറത്ത് വന്ന ശബ്ദരേഖ സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് ഉറപ്പു വരുത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേര് പറയാന്‍ ഭീഷണിപ്പെടുത്തിയോ എന്നറിയണമെന്നും ക്രൈബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, ഈ നീക്കത്തെ ഇ.ഡി വിഭാഗം കോടതിയില്‍ എതിര്‍ത്തു. സ്വപ്നയെ ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ഇ.ഡിയുടെ നിലപാട്. ഹരജി ഈ മാസം 16ന് പരിഗണിക്കാന്‍ മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."