'ആരോപണങ്ങള്‍ അടിസ്ഥാനരഹിതം'; ഡല്‍ഹി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുന്നുവെന്ന് കെജ്‌രിവാള്‍
ന്യുഡല്‍ഹി: മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം സാങ്കല്‍പ്പികമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയെ ഉപയോഗിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു. മദ്യ അഴിമതിയില്‍ നിന്നും സമ്പാദിച്ച പണം ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നത്.
അന്വേഷണ ഏജന്‍സിയുടെ അവകാശവാദങ്ങള്‍ തികച്ചും സാങ്കല്‍പ്പികമാണെന്ന് കെജ്രിവാള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. 'ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇഡി 5,000 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. കേസുകള്‍ വ്യാജമാണ്, തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നു,' സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും ഇഡി ഉപയോഗിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.
ED Chargesheet "Fiction" है
— Aam Aadmi Party Delhi (@AAPDelhi) February 2, 2023
ED ने पूरे कार्यकाल में 5,000 Chargesheet File की होगी
कितने लोगों को सजा हुई? सारे Case फ़र्ज़ी होते हैं..
ED का इस्तेमाल केवल सरकारें गिराने, MLA ख़रीदने के लिए होता है
—CM @ArvindKejriwal pic.twitter.com/XeCtt7UMmY
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."