ശൈശവ വിവാഹം; അസമില്‍ 1,800 ലധികം പേര് അറസ്റ്റില്‍
ഗുവാഹത്തി: അസമില്‍ ഇതുവരെ 1,800ലധികം പേര് ശൈശവ വിവാഹങ്ങളുടെ പേരില്‍ അറസ്റ്റിലായതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. വ്യാപകവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടികള്‍ തുടരാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
രണ്ടാഴ്ചയ്ക്കുള്ളില്‍ അസമിലുടനീളം രജിസ്റ്റര്‍ ചെയ്ത 4,000 ശൈശവ വിവാഹ കേസുകള്‍ പോലിസ് അന്വേഷിച്ചുവരികയാണ്. പ്രതികള്‍ക്കെതിരായ നടപടി വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യാഴാഴ്ച അറിയിച്ചിരുന്നു. വിവാഹങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നവരും കാര്‍മികത്വം വഹിക്കുന്ന പുരോഹിതന്മാരും നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
14 വയസ്സിന് താഴെയുള്ളവരെ വിവാഹം കഴിക്കുന്ന പുരുഷന്മാര്ക്കെതിരേ പോക്സോ നിയമപ്രകാരവും 14-18 വയസ് പ്രായമുള്ളവരെ വിവാഹം കഴിക്കുന്ന പുരുഷന്മാര്ക്കെതിരേ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസെടുക്കാന്‍ അസം മന്ത്രിസഭ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."