കണ്ടെടുത്തത് തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി പിരിച്ചെടുത്ത പണം,കൃത്യമായ രേഖകളുണ്ട്: പുറത്തുവരുന്നത് അസത്യമെന്ന് കെ.എം ഷാജി
കോഴിക്കോട്: വിജിലന്‍സ് കണ്ടെടുത്തത് തെരഞ്ഞെടുപ്പ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി പിരിച്ചെടുത്ത പണമെന്ന് കെ.എം ഷാജി. പൊതുജനങ്ങളില്‍ നിന്നും ശേഖരിച്ച പണത്തിന് കൃത്യമായ രേഖകളുണ്ടെന്നും അവ വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും കൂടുതല്‍ രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കുമെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
അതേസമയം പണം കണ്ടെത്തിയത് ക്ലോസറ്റില്‍ നിന്നല്ല കട്ടിലിനടിയില്‍ നിന്നാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ അസത്യമാണെന്നും ഷാജി പ്രതികരിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെയാണ് കെ.എം ഷാജി ചോദ്യം ചെയ്യലിനായി വിജിലന്‍സിന് മുന്നില്‍ ഹാജരായത്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയെ കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാജിയുടെ അഴീക്കോട്ടെ വീട്ടിലും കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടിലും വിജിലന്‍സ് മാരത്തോണ്‍ റെയ്ഡ് നടത്തിയത്. പതിനാറ് മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡിലാണ് അഴീക്കോട്ടെ വീട്ടില്‍ നിന്ന് പണം പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."