HOME
DETAILS
MAL
കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ നടത്തില്ല, ബജറ്റിനെതിരെ സമരം ശക്തമാക്കും: കെ. സുധാകരന്‍
backup
February 04 2023 | 09:02 AM
തിരുവനന്തപുരം: കോണ്‍ഗ്രസ് ഇനി സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തില്ലെന്ന് പ്രഖ്യാപിച്ച് കെ.പി.സി.സി സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍. ഹര്‍ത്താല്‍ എന്ന സമര മുറക്ക് കോണ്‍ഗ്രസ് എതിരാണ്. ഞാന്‍ അധ്യക്ഷനായിരിക്കുന്ന കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ല. ഹര്‍ത്താല്‍ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂര്‍ത്തടിക്കുന്നുവെന്നും പാവങ്ങളെ പിഴിഞ്ഞ് ഇടത് നേതാക്കള്‍ക്ക് ആഡംബര ജീവിതം നയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ദിശാ ബോധമില്ലാത്ത ബജറ്റാണ്. ഇന്ധന വില എല്ലാ മേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."