ആരോപണങ്ങള്‍ നിഷേധിച്ച് രമണ്‍ ശ്രീവാസ്തവ; തെറ്റിധാരണമൂലം: ഫൗസിയയെ ചോദ്യം ചെയ്തിട്ടില്ല; അന്വേഷണ സംഘത്തില്‍പോലും ഉണ്ടായിരുന്നില്ല
കൊച്ചി: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ പ്രതിയായിരുന്ന ഫൗസിയ ഹസ്സന്റെ ആരോപണങ്ങളെ നിഷേധിച്ച് രമണ്‍ ശ്രീവാസ്തവ. തനിക്കെതിരായ അവരുടെ ആരോപണം തെറ്റിധാരണമൂലമാണെന്നു രമണ്‍ ശ്രീവാസ്തവ. താന്‍ ഫൗസിയയെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ സംഘത്തില്‍പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രമണ്‍ ശ്രീവാസ്തവ ഉള്‍പ്പടെയുള്ളവരാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നല്കാന് നിര്‍ബന്ധിച്ചതെന്നാണ് ഫൗസിയ സ്വകാര്യചാനലിനോട് വെളിപ്പെടുത്തിയത്. നഎതിര്ത്തപ്പോള് ക്രൂരമായി മര്‍ദ്ദിച്ചു. മംഗലാപുരത്ത് പഠിക്കുകയായിരുന്ന മകളെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ചാരക്കേസില്‍ ഡി.കെ ജയിന് സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ആദ്യമായാണ് കൊളംബോയില്‍ നിന്ന് അവര്‍ പ്രതികരിക്കുന്നത്.
ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ വ്യാജമൊഴി നല്‍കിയത്. എല്ലാവരും ചേര്‍ന്ന് തന്നെ ചാരവനിതയാക്കി'', ഫൗസിയ പറയുന്നു. തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. കുറ്റസമ്മതമൊഴി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. അപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ച് രമണ്‍ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വച്ചാണ്'' എന്ന് ഫൗസിയ വെളിപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."