'അവര്‍ കൊറോണയെ പ്രസാദമായി നല്കുന്നു'; കുംഭമേളയില്‍ പങ്കെടുക്കുന്നവരെ വിമര്‍ശിച്ച് മുംബൈ മേയര്‍
മുംബൈ: ഹരിദ്വാറിലെ കുംഭമേളയില്‍ നിന്നും മടങ്ങുന്ന തീര്‍ഥാടകര്‍ കൊറോണയെ തങ്ങളുടെ സംസ്ഥാനങ്ങളില്‍ പ്രസാദമായി വിതരണം ചെയ്യുകയാണെന്ന് മുംബൈ മേയര്‍. രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍പെട്ട് ഉലയുമ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേള സംഘടിപ്പിക്കുന്നതിനെ വിമര്‍ശിക്കുകയാണ് ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ മേയറായ കിഷോരി പെഡ്നേക്കര്‍.
കുംഭമേളയില്‍ പങ്കെടുത്ത് തിരികെ മുംബൈയില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന് ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. ക്വാറന്റീനില്‍ കഴിയുന്നതിന്റെ ചെലവ് സ്വയം വഹിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
'കുംഭമേളയില്‍ നിന്ന് അതത് സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവര്‍ കൊറോണയെ 'പ്രസാദമായി വിതരണം ചെയ്യും. അവരെ സ്വന്തം ചെലവില്‍ അതത് സംസ്ഥാനങ്ങളില്‍ ക്വാറന്റൈനിലാക്കണം. മുംബൈയില്‍ മടങ്ങിയെത്തുന്നവരെ ക്വാറന്റൈനിലാക്കാന്‍ കോര്പറേഷന് ആലോചിക്കുന്നു' മേയര്‍ പറഞ്ഞു.
കുംഭമേളയുടെ ഭാഗമായി ഗംഗാതീരത്ത് പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് തടിച്ചുകൂടിയത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."