ചികിത്സ കിട്ടുന്നില്ലെന്ന വാർത്ത തെറ്റ്; പാർട്ടിയും കുടുംബവും കൂടെയുണ്ട്: ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: തനിക്ക് തുടർചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. തനിക്ക് മികച്ച ചികിത്സയാണ് കിട്ടുന്നതെന്നും കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് നൽകുന്നതെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്ക് പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
ഉമ്മൻ ചാണ്ടിക്ക് ചികിത്സ വൈകുന്നുവെന്ന ഓൺലൈൻ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ആണ് വിശദീകരണം. വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം ഉമ്മൻചാണ്ടിക്ക് തുടർ ചികിത്സ നൽകുന്നില്ലെന്ന രീതിയിൽ വ്യാപകമായ വാർത്തകളും പ്രചാരണങ്ങളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മൻചാണ്ടിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസവും ഈ തെറ്റായ വാർത്തകൾ സംബന്ധിച്ച് ഉമ്മൻ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ വിശദീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."