അസ്ലമിന്റെ കൊലപാതകത്തില്‍ പിണറായിക്കും പങ്ക്: കെ.എം ഷാജി
തിരുവനന്തപുരം: മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അസ്ലമിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെന്ന് കെ.എം ഷാജി എം.എല്‍.എ. ഷൂക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നത് പോലെ അസ്ലം വധക്കേസില്‍ പിണറായിയെയും കൊണ്ടുവരണമെന്ന് ഷാജി പറഞ്ഞു.
അസ്ലമിനെ വെട്ടിക്കൊന്ന ആറംഗ സംഘത്തെ കൃത്യമായി തിരിച്ചറിയാന്‍ പൊലിസിന് ഇനിയും കഴിഞ്ഞിട്ടില്ല. കൊലപാതകികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും ഇത് വാടകയ്ക്കെടുത്ത യുവാവിനെ കണ്ടെത്താന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായിരുന്നു കൊല്ലപ്പെട്ട അസ്ലം. ഈ കേസില്‍ നേരത്തെ കോടതി അസ്ലമിനെ വെറുതെവിട്ടിരുന്നു. ഈ സംഭവത്തിന്റെ വൈരാഗ്യമാണ് അസ്ലമിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു. ഈ മാസം 12നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് അസ്ലമിനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."