HOME
DETAILS
MAL
നന്മ സ്റ്റോര്‍ പൂട്ടിയ നടപടി; യൂത്ത് ലീഗ് പ്രതിഷേധിച്ചു
backup
August 20 2016 | 22:08 PM
പന്നൂര്: നന്മ സ്റ്റോര്‍ പൂട്ടിയ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പന്നൂര് ടൗണ്‍ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പന്നൂര് അങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും സായാഹ്ന ധര്‍ണയും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എ ഗഫൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ യൂത്ത് ലീഗ് പ്രസിഡണ്ട് കെ.ടി റഊഫ് അദ്ധ്യക്ഷനായി. പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, സമദ് പട്ടനില്‍, വി. അബ്ദുല്‍ അസീസ്, പട്ടനില്‍ നാസര്‍, വി.പി.അഷ്റഫ്, സുബൈര്‍ മലയില്‍, ഫാറൂഖ് ആര് .കെ, ബാവ കുന്നോത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആഷിദ് അലി സ്വാഗതവും ട്രഷറര്‍ ജാസിം ഇ.കെ നന്ദിയും പറഞ്ഞു.പ്രതിഷേധ പ്രകടനത്തിന് ഉമ്മര്‍ കുനിയില്‍, ഇര്‍ഷാദ് കെ.കെ, റഊഫ് പി.കെ , റസാഖ് പി.കെ, ഹാരിസ് കീഴ്പ്പേടത്ത് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."