HOME
DETAILS

ഉയർന്ന കൊവിഡും മരണവും; ഇന്ത്യയിലെ ആശങ്ക പങ്കു വെച്ച് അറബ് മാധ്യമങ്ങളും

  
backup
April 22 2021 | 09:04 AM

highest-covid-in-india-arab-media-reported-wirh-high-priority-2021

റിയാദ്: ഇന്ത്യയിലെ ഉയർന്ന കൊവിഡ് വൈറസ് ബാധയിൽ ആശങ്ക പ്രകടിപ്പിച്ച് അറബ് മാധ്യമങ്ങളും. ഇന്ത്യയിലെ കൊവിഡ് കണക്കുകൾ വളരെ പ്രാധാന്യത്തോടെയാണ് വിവിധ പ്രമുഖ അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പല മാധ്യമങ്ങളുടെയും ഒന്നാം പേജിൽ തന്നെ ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി വിളിച്ചോതുന്ന തരത്തിൽ ഇതിനകം തന്നെ ലോക്‌ഡോൺ ചിത്രങ്ങൾ സഹിതം വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

അൽ അറബിയ, സബ്ഖ്, സ്കൈന്യൂസ്, ബിബിസി അറബിക്, അൽ ജസീറ തുടങ്ങിയ അറബ് മാധ്യമങ്ങളും അറബ് രാഷ്ട്രങ്ങളിലെ ഇംഗ്ളീഷ് മാധ്യമങ്ങളും വളരെ ഗൗരവത്തോടെയാണ് ഇത് നോക്കി കാണുന്നത്. 24 മണിക്കൂറിനുള്ളിൽ 3,00,000 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യ കൊവിഡ് മരണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്ത രാജ്യം കൂടിയാണ് എന്ന ശീർഷകത്തിലാണ് സഊദിയിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ സബ്ഖ് ഇന്ത്യയിലെ സ്ഥിതി വിവരക്കണക്കുകൾ വിവരിച്ചത്. കൊവിഡ് രണ്ടാം തരംഗം ഉണ്ടാക്കിയ പ്രതിസന്ധി മെഡിക്കൽ രംഗത്തെ സൗകര്യങ്ങളുടെ അപര്യാപ്തതക്ക് ഹേതുവായെന്നും മരണസംഖ്യ കൂടാൻ അത് വഴിവെച്ചതായും വിലയിരുത്തുന്നു.

അറബ് രാജ്യങ്ങളടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റിഅയക്കുന്ന ഇന്ത്യയിലെ സ്ഥിഗതികൾ രൂക്ഷമായാൽ വാക്സിൻ കയറ്റുമതിയെയും ബാധിക്കുമെന്നും ആശങ്കയുണ്ട്. ലോകമെമ്പാടുമുള്ള 90 ലധികം വികസ്വര രാജ്യങ്ങൾക്ക് കൊവിഡ് വാക്സിനുകൾ നൽകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഇന്ത്യയിലെ നിലവിലെ സാഹചര്യം വാക്സിൻ ഉൽപാദനത്തെ പോലും പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും അറബ് പത്രം പങ്കുവെച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago