'ഓക്‌സിജന്‍ വിതരണം തടസപ്പെടുത്തുന്നവര്‍ ആരായാലും അവരെ തൂക്കിക്കൊല്ലും' :ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കേ ഡല്‍ഹിയിലെ മെഡിക്കല്‍ ഓക്‌സിജന്‍ പ്രതസന്ധിയില്‍ രൂക്ഷമായ പ്രതികരണവുമായി ഹൈക്കോടതി. ഓക്‌സിജന്‍ വിതരണത്തിന് തടസ്സം നില്‍ക്കുന്നത് ആരായാലും അവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാകുന്നില്ലെന്ന് കാണിച്ച് മഹാരാജ അഗ്രസെന്‍ ആശുപത്രി നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം.
ഓക്‌സിജന്‍ തടസ്സപ്പെടുത്തുന്നത് ഏതൊരു കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണകൂട ജീവനക്കാരനായിരുന്നാലും അയാളെ തൂക്കിക്കൊല്ലാനും മടിക്കില്ലെന്ന് കോടതി പറഞ്ഞു. ആരെയും വെറുതേ വിടില്ലെന്നും കോടതി പറഞ്ഞു.
480 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ ആരോഗ്യ സംവിധാനം തകരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ഇത് കണ്ടതാണ്. വലിയ ദുരന്തമാകും സംഭവിക്കുക എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഓക്‌സിജന്‍ വിഹിതം, വിതരണ ഷെഡ്യൂള്‍ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങളുടെ വിശദമായ സത്യവാങ്മൂലവും കേന്ദ്രത്തോട് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹിക്ക് പ്രതിദിനം 480 മെടിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുതന്നിരുന്നതാണ്. എപ്പോഴാണ് അത് ലഭിക്കുകയെന്ന് വ്യക്തമാക്കണം. ജനങ്ങളെ ഇങ്ങനെ മരിക്കാന്‍ വിടാനാവില്ല, കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."