'ആര്‍.എസ്.എസ്സുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി വെളിപ്പെടുത്തണം'- കെ.ടി ജലീല്‍
കോഴിക്കോട്: ആര്‍.എസ്.എസ്സുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി വെളിപ്പെടുത്തണമെന്ന് കെ.ടി ജലീല്‍. ചര്‍ച്ചകള്‍ക്കൊടുവില്‍ ആര്‍ക്കാണ് മാനസാന്തരം സംഭവിച്ചതെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ആര്‍.എസ്.എസ്സുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി വെളിപ്പെടുത്തണം. ചര്‍ച്ചകള്‍ക്കൊടുവില്‍ ആര്‍ക്കാണ് മാനസാന്തരം സംഭവിച്ചതെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.
ഈ ചര്‍ച്ച എന്തിനാണ് ഇരുകൂട്ടരും രഹസ്യമാക്കി വെച്ചത്? മീഡിയാവണ്ണോ മാധ്യമമോ തത്സംബന്ധമായ വാര്‍ത്ത കൊടുക്കാതിരുന്നത് എന്തു കൊണ്ടാണ്? എവിടെയായിരുന്നു കൂടിക്കാഴ്ച? എന്നായിരുന്നു? മദ്ധ്യസ്ഥര്‍ വല്ലവരും ഉണ്ടായിരുന്നോ?
പൗരത്വ നിയമം മരവിപ്പിക്കാമെന്ന ഉറപ്പ് മോഹന്‍ ഭാഗവതില്‍ നിന്ന് കിട്ടിയോ? മുത്തലാഖ് നിയമം പിന്‍വലിക്കുമെന്ന് ആ.എസ്.എസ് നേതാക്കള്‍ പറഞ്ഞോ?
കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുമെന്ന് ഭരണം നിയന്ത്രിക്കുന്നവര്‍ വാക്ക് നല്‍കിയോ?
ബാബരി മസ്ജിദ് പൊളിച്ചതില്‍ സംഘ് പരിവാരങ്ങള്‍ ക്ഷമാപണം നടത്തിയോ? ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊലയില്‍ ബി.ജെ.പി മാപ്പപേക്ഷിച്ചോ? ബീഫ് വിവാദത്തില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖ് ഉള്‍പ്പടെയുള്ള അന്‍പതോളം മനുഷ്യരുടെ മരണത്തില്‍ 'ഗോ സംരക്ഷണ സേന'' ഖേദം പ്രകടിപ്പിച്ചോ? സ്ഥല നാമങ്ങള്‍ മാറ്റുന്ന നയം അവസാനിപ്പിക്കാമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മതിച്ചോ? ചഉഅ സഖ്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ ചേര്‍ക്കാമെന്ന വല്ല ഉറപ്പും ലഭിച്ചോ?
ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ജമാഅത്തെ ഇസ്‌ലാമിക്ക് മുന്നോട്ട് പോകാനാവില്ല.
പഴമൊഴി: 'നായയുടെ വാല് പന്തീരാണ്ടു കാലം കുഴലിലിട്ടാലും അത് വളഞ്ഞ് തന്നെ ഇരിക്കും'
വളഞ്ഞ വാല്‍ ഓടക്കുഴലിട്ട് നിവര്‍ത്താന്‍ ശ്രമിക്കുന്നവരെ എന്ത് പേരിട്ടാണ് വിളിക്കുക?- കെടി ജലീല്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."