HOME
DETAILS
MAL
മര വ്യാപാരികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം
backup
August 20 2016 | 22:08 PM
ആലക്കോട്: മര വ്യാപാരികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന് രയരോം മേഖലാ കണ്വന്ഷന് ആവശ്യപ്പെട്ടു. മേഖലാ ഓഫിസ് ഉദ്ഘാടനം ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വക്കച്ചന് പുല്ലാട്ട് നിര്‍വ്വഹിച്ചു. സനീഷ് പുതുപ്പള്ളി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സി.എച്ച് മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി റാസിഖ് അംഗത്വ വിതരണം നടത്തി.എന്‍.എം വിജയന് ,എറമു പുതിയപുരയില്‍, ബാബു ചേനപ്പുറം, എം.എ ഖലീല്‍ റഹ്മാന് സംസാരിച്ചു. ഭാരവാഹികള്‍: എം.എ ഖലീല്‍ റഹ്മാന് (പ്രസിഡന്റ്), ബെന്നി നെല്ലിവീട്ടില്‍ (വൈ. പ്രസിഡന്റ്), സനീഷ് പുതുപ്പള്ളില്‍ (ജനറല്‍ സെക്രട്ടറി), ജോഷി കപ്യാരുമല (ജോ. സെക്രട്ടറി), എം.എന്‍ വിജയന് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."