HOME
DETAILS

തരൂർ മാത്രം പറഞ്ഞാൽ മതിയാവില്ല

  
backup
April 11 2022 | 19:04 PM

um-muqthar-todays-article-12-04-2022

യു.എം മുഖ്താർ

ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ രാമനവമി ദിനത്തിൽ മാംസാഹാരം വിളമ്പിയതിന് വിദ്യാർഥികൾക്ക് എ.ബി.വി.പി പ്രവർത്തകരുടെ ആക്രമണം, മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് പൊലിസ് സാന്നിധ്യത്തിൽ സീതാപൂരിൽ ഹിന്ദുസന്ന്യാസിയുടെ ഭീഷണി; പ്രസംഗത്തെ ജയ്ശ്രീറാം അകമ്പടിയോടെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് ആൾക്കൂട്ടം, ഇന്നലത്തെ രാമനവമി ദിനാഘോഷം നാലുസംസ്ഥാനങ്ങളിൽ സംഘർഷത്തിൽ കലാശിച്ചു, കർണാടകയിൽ ക്ഷേത്രത്തിന് സമീപം കച്ചവടംചെയ്ത മുസ്‌ലിം വയോധികനെ ആക്രമിച്ച് വസ്തുക്കൾ റോഡിൽ വലിച്ചെറിഞ്ഞു, ഹാസനിലെ ബേലൂർ ചർച്ചിൽ നടന്ന പ്രാർഥന ബജ്‌റംഗ്ദൾ തടസപ്പെടുത്തി... കഴിഞ്ഞ ദിവസങ്ങളിലെ ചില വാർത്താ തലക്കെട്ടുകളാണിത്.


നരേന്ദ്രമോദി സർക്കാർ മികച്ച ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലേറിയതിനു പിന്നാലെ ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്രമണം ഒന്നുകൂടി വ്യാപകമായിരിക്കുകയാണ്. ഉത്തരേന്ത്യയിൽനിന്ന് കേട്ടും വായിച്ചും അറിഞ്ഞിരുന്ന വർഗീയ, വംശീയ ആക്രമണങ്ങൾ ദക്ഷിണേന്ത്യയിലേക്കുകൂടി വ്യാപിച്ചെന്നതാണ് പുതിയ പ്രതിഭാസം. മുകളിലെ ചില തലക്കെട്ടുകളിലേതുപോലുള്ള സംഭവങ്ങൾ ദിവസവും ഒന്നിലധികമെങ്കിലും പതിവായതിനാൽ ഹിന്ദുമതത്തിന്റെ പേരിലുള്ള ഈ അക്രമാസക്ത വർഗീയ ആൾക്കൂട്ടം തങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് വിളിച്ചുപറയേണ്ട ഉത്തരവാദിത്വം ആ മതത്തിലെ വിശ്വാസികൾക്കുണ്ട്. വലതുപക്ഷക്കാരല്ലാത്ത വിശ്വാസികളായ ഹിന്ദുക്കൾക്ക് ഒരു സംഘടിത രൂപമുണ്ടെങ്കിൽ അവർ മുന്നോട്ടുവന്ന് ഈ ആക്രമണങ്ങളെയെല്ലാം തള്ളിപ്പറയേണ്ട സന്ദർഭം ഇതാണ്. എഴുത്തുകാരൻ സിവിക് ചന്ദ്രൻ മുമ്പെഴുതിയത് പോലെ, അങ്ങനെയൊരു ഇടതുപക്ഷ ഹിന്ദു ഉണ്ടെങ്കിൽ അവർ സ്‌റ്റേജിന് മുന്നിലേക്ക് വരട്ടെ.


ഇസ്‌ലാം മതത്തിന്റെ പേരിലുള്ള സർവ അതിക്രമങ്ങളെയും മുസ്‌ലിം പണ്ഡിതർ അപലപിക്കാറുണ്ട്. പ്രവാചകനെ അവഹേളിച്ചെന്നാരോപിച്ച് മുവാറ്റുപുഴയിൽ അധ്യാപകനായ ടി.ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയ സംഭവം മുതൽ രാജ്യാന്തരതലത്തിൽ ഇസ്‌ലാമിന്റെ പേരിൽ ഐ.എസ് പോലുള്ള ഭീകരസംഘടനകളുടെ പ്രവർത്തനത്തെയും കേരളത്തിലെ മുസ്‌ലിം നേതാക്കൾ അപലപിച്ചിട്ടുണ്ട്, അവയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. മാത്രമല്ല, തീവ്രവാദ സ്വഭാവമുള്ള കൂട്ടായ്മകളിൽനിന്ന് അകന്നുനിൽക്കണമെന്ന് ഇവിടെയുള്ള മുഴുവൻ മുഖ്യധാരാ മുസ്‌ലിം മതസംഘടനകളും അനുയായികൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്. അത്തരം കൂട്ടായ്മകളുമായി വേദിപങ്കിടുന്നതു പോലും മുഖ്യധാരാ മതസംഘടനകൾ വേണ്ടെന്നു വച്ചതാണ്. ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ (ഒ.ഐ.സി) 57 രാജ്യങ്ങളുണ്ട്. അതിൽ എവിടെയും ആ രാജ്യത്തെ മതന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയ വ്യക്തിയോ പാർട്ടിയോ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയത് അവിടത്തെ ജനം വോട്ടു ചെയ്തതല്ല താനും.


ഈയൊരു പതിവ് ഹിന്ദുമത നേതാക്കളിൽനിന്ന് ഉണ്ടാവേണ്ട സമയമാണിതെന്നാണ് പറഞ്ഞുവരുന്നത്. ഇസ്‌ലാമിനെപ്പോലെ അല്ലെങ്കിൽ മറ്റ് സെമിറ്റിക് മതങ്ങളെ പോലെയുള്ള ഘടന അല്ല ഹിന്ദുമതത്തിനുള്ളതെന്ന് വാദത്തിനുവേണ്ടി അംഗീകരിച്ചാൽ തന്നെയും ഹിന്ദുമതത്തിലെ ജാതി, സമുദായ സംഘടനകൾക്ക് ഇക്കാര്യത്തിൽ നിലപാട് പ്രഖ്യാപിക്കാൻ ബാധ്യസ്ഥരാണ്. കേരളത്തെ സംബന്ധിച്ച് ഏറ്റവും വലിയ ഹിന്ദുസമുദായ സംഘടന എസ്.എൻ.ഡി.പിയാണ്. അതിന്റെ ഔദ്യോഗിക രാഷ്ട്രീയമുഖമായ ബി.ഡി.ജെ.എസ് ഇന്ന് സംഘ്പരിവാർ നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയുടെ ഭാഗമാണ്. മാത്രമല്ല, ലൗ ജിഹാദ് അടക്കമുള്ള സംഘ്പരിവാർ പടച്ചുവിടുന്ന പല ഹിന്ദുത്വ അജൻഡകൾക്കും തലവച്ചുകൊടുക്കുന്നവരാണ് ഒരു വിഭാഗം എസ്.എൻ.ഡി.പി നേതാക്കൾ. ഒരിടവേളയ്ക്ക് ശേഷം ലൗ ജിഹാദ് വിവാദം വീണ്ടും ഉയർത്തിക്കൊണ്ടുവന്നപ്പോൾ, ലൗ ജിഹാദ് ഉണ്ടെന്നും അക്കാര്യം ആദ്യം തുറന്നുപറഞ്ഞത് എസ്.എൻ.ഡി.പി യോഗമാണെന്നുമായിരുന്നു തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചത്. ഒന്നുകൂടി കടന്ന്, ഈഴവസമുദായത്തിൽ ജനസംഖ്യ കുറയാൻ കാരണം ലൗ ജിഹാദാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.


സംഘ്പരിവാർ ആക്രമണങ്ങളെ തള്ളിപ്പറയുന്ന സമൂഹമാധ്യമങ്ങളിൽ സജീവമായ നിരവധി ഹിന്ദുമത വിശ്വാസികളുണ്ട്. എന്നാൽ അവയ്‌ക്കൊരു സംഘടിത രൂപമില്ല. പൊതുജീവിതത്തിൽ ഇന്നു കാണുന്ന ഹിംസാത്മക ഹിന്ദുത്വമല്ല യഥാർഥ ഹിന്ദുത്വമെന്ന് സ്ഥാപിച്ച് 'വൈ അയാം എ ഹിന്ദു' എന്ന ഗ്രന്ഥമെഴുതിയ കോൺഗ്രസ് നേതാവ് ഡോ. ശശി തരൂരാണ് വിശ്വാസിയായിക്കൊണ്ട് തന്നെ അക്രമാസക്ത ഹിന്ദുത്വയെ സമൂഹമാധ്യമത്തിൽ ഫലപ്രദമായി തുറന്നുകാണിക്കുന്ന ഒരു പ്രമുഖ വ്യക്തി. സീതാപൂരിൽ മുസ്‌ലിം സ്ത്രീകൾക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ സന്ന്യാസിയായ ബജ്‌റംഗ് മുനിയെയും അവിടത്തെ ആൾക്കൂട്ടത്തെയും തള്ളിപ്പറഞ്ഞ് തരൂർ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 'ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷവും ഇത്തരം ആളുകളെ തള്ളിക്കളയുക മാത്രമല്ല അവരൊന്നും തങ്ങളിൽ പെട്ടവരല്ല എന്ന നിലപാടുള്ളവരാണ്. ഇത്തരക്കാർ ഹിന്ദുക്കൾക്ക് വേണ്ടിയല്ല ഒരിടത്തും സംസാരിക്കുന്നത്, അവരുടെ സ്വന്തം താൽപര്യത്തിനു വേണ്ടി മാത്രമാണ് '- എന്നായിരുന്നു തരൂരിന്റെ വാക്കുകൾ. ഹിന്ദുക്കളിൽ മഹാഭൂരിപക്ഷവും ബജ്‌റംഗ് മുനിമാർക്ക് എതിരാണെന്ന തരൂരിന്റെ വാക്കുകൾ നൂറു ശതമാനം സത്യമാണ്. എന്നാൽ, ആ ഭൂരിപക്ഷം മുന്നോട്ടുവന്ന് ഈ അക്രമിക്കൂട്ടങ്ങളെ തള്ളിപ്പറയാൻ വൈകുന്ന ഓരോ സെക്കൻഡിനും ഇവിടത്തെ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങൾ വലിയവില നൽകേണ്ടിവരികയാണ്. അക്രമാസക്തരായ ഹിന്ദുത്വ ആൾക്കൂട്ടത്തെ വിസ്മയമായി കാണുന്നവർ നമുക്കിടയിലും ഉണ്ട്.


അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയതോടെ അതിനെ പിന്തുണയ്ക്കുന്നവർ സൗഹൃദം ഉപേക്ഷിച്ചുപോവണമെന്ന കാംപയിൻ അക്കാലത്ത് ഫേസ്ബുക്ക് ട്രെൻഡായിരുന്നു. സമാനമായി ഹിന്ദുത്വ ആൾക്കൂട്ടങ്ങളെ പിന്തുണയ്ക്കുന്നവർക്കെതിരേയും ഒരു അൺഫ്രണ്ട് കാംപയിൻ നടത്താനും പൊതുസമൂഹത്തിന് ഉത്തരവാദിത്വമില്ലേ, നന്നേ ചുരുങ്ങിയത് താലിബാൻ അനുകൂലികൾക്കെതിരേ കാംപയിൻ നടത്തിയവർക്കെങ്കിലും! ഏറെക്കുറേ ഈ അൺഫ്രണ്ട് കാംപയിൻ സമയത്താണ് പ്രതീഷ് വിശ്വനാഥ് എന്ന വ്യക്തിക്കൊപ്പം മോഹൻ ലാലും പ്രിയദർശനുമൊന്നിച്ചുള്ള ഗ്രൂപ്പ് ഫോട്ടോ പുറത്തുവരുന്നത്. സമൂഹമാധ്യമത്തിലെ മലയാളലോകത്ത് ഏറ്റവുമധികം വിഷവും മതവിദ്വേഷവും പമ്പ് ചെയ്യുന്ന വ്യക്തിയാണ് പ്രതീഷ് വിശ്വനാഥ്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിലുള്ള സിനിമയുടെ പിന്നണി പ്രവർത്തകനായ വ്യക്തി ഫേസ്ബുക്കിൽ നാലഞ്ചുവർഷം മുമ്പെഴുതിയ കമന്റ് താലിബാൻ അനുകൂലമാണെന്ന് ചൂണ്ടിക്കാട്ടി വലിയ കാംപയിൻ നടന്ന നാടാണിത്. വിവാദത്തിനൊടുവിൽ സിനിമയുടെ അണിയറ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന് ആ വ്യക്തിക്ക് നിലപാടെടുക്കേണ്ടിവന്നു. ആ നാട്ടിലാണ് മോഹൻലാലും പ്രിയദർശനും പ്രതീഷ് വിശ്വനാഥിനെ പോലൊരാൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ അത് ഒരു ഓളവും സൃഷ്ടിക്കാത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് 

oman
  •  a month ago
No Image

സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു

Kerala
  •  a month ago
No Image

നാഗര്‍കോവിലില്‍ മലയാളി അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഭര്‍തൃമാതാവ് മരിച്ചു

Kerala
  •  a month ago
No Image

അബൂദബിയിലെ സ്വകാര്യ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അഡെക് 

uae
  •  a month ago
No Image

ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

latest
  •  a month ago
No Image

കറന്റ് അഫയേഴ്സ്-28-10-2024

PSC/UPSC
  •  a month ago
No Image

ആഡംബര ദ്വീപായ സിന്ദാല വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് സഊദി

latest
  •  a month ago
No Image

കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; ലഹരിയെത്തിയത് ബെംഗളുരുവില്‍ നിന്ന്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര ഏഴും സ്ഥാനാർത്ഥികൾ

Kerala
  •  a month ago
No Image

ക്ലാസില്‍ വരാത്തതിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നതായി മറുപടി

Kerala
  •  a month ago