അതിഥി തൊഴിലാളികൾ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാൻ പൊലിസ് വെരിഫിക്കേഷൻ
തിരുവനന്തപുരം
കേരളത്തിലേക്ക് ജോലിക്കായി എത്തുന്ന അതിഥി തൊഴിലാളികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാൻ പൊലിസ് വെരിഫിക്കേഷൻ ഏർപ്പെടുത്തും. കൂടാതെ തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്‌ട്രേഷനും ഉറപ്പുവരുത്തും. ഏജന്റുമാർ അല്ലെങ്കിൽ കോൺട്രാക്ടർമാർ മുഖേന അഞ്ചിൽ കൂടുതൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നതിന് ലൈസൻസും രജിസ്‌ട്രേഷനും എടുപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ തൊഴിൽ വകുപ്പിന് മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി.
കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷനായി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനായ 'ഗസ്റ്റ് ആപ്പ്' ഇന്നലെ പുറത്തിറക്കി. തൊഴിൽ വകുപ്പിന്റെ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും ഉൾപ്പെടുത്തുന്നതിനാണ് ആപ്പ് വികസിപ്പിച്ചത്. തൊഴിലിടങ്ങളിൽ നേരിട്ടെത്തി മൊബൈൽ ഫോണിൽ ഫോട്ടോ എടുത്ത് രജിസ്‌ട്രേഷൻ നടത്താൻ സാധിക്കും. പദ്ധതിയിൽ അംഗമായാൽ നിരവധി ആനുകൂല്യങ്ങളും ലഭിക്കുക. നിലവിൽ 58,888 അതിഥി തൊഴിലാളികൾ ആണ് പദ്ധതിയിൽ അംഗങ്ങളായി ചേർന്നിട്ടുള്ളത്. അപേക്ഷ പൂരിപ്പിച്ച് നൽകുന്നതിനും ഫോട്ടോ നൽകുന്നതിനും അതിഥി തൊഴിലാളികൾ വിമുഖത കാട്ടുന്നതാണ് അംഗത്വം വർധിക്കാതിരിക്കാൻ കാരണം. ഇതിനാലാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."