'എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മാറ്റിവെക്കൂ, ജനതയുടെ വേദനയകറ്റാന്‍ സേവന പാതയിലേക്കിറങ്ങൂ' - കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് രാഹുല്‍
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മാറ്റിവെച്ച് പൊതുജനങ്ങളുടെ സഹായത്തിനിറങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
''സംവിധാനം പരാജയപ്പെട്ടിരിക്കുന്നു, അതിനാല്‍ ഇത് പൊതുജന താല്‍പര്യത്തെ കുറിച്ച് സംസാരിക്കേണ്ട സമയമാണ്. ഈ പ്രതിസന്ധിയില്‍ ഉത്തരവാദിത്തമുള്ള പൗരന്‍മാരെയാണ് രാജ്യത്തിനാവശ്യം. എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഒഴിവാക്കി പൊതുജനങ്ങളെ സഹായിക്കുവാനും അവരുടെ ദുരിതങ്ങളെ അകറ്റുവാനും ഞാന്‍ എന്റെ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുകയാണ്. ഇത് കോണ്‍ഗ്രസ് കുടുംബത്തിന്റെ ധര്‍മമാണ്.'' -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
‘System’ failed, so it’s important to do Jan ki baat:
— Rahul Gandhi (@RahulGandhi) April 25, 2021
In this crisis, the country needs responsible citizens. I request my Congress colleagues to leave all political work- just provide all help and ease the pain of our countrymen.
This is the Dharma of the Congress family.
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഈ മാസം 18 മുതല്‍ പശ്ചിമ ബംഗാളില്‍ പങ്കെടുക്കാനിരുന്ന മുഴുവന്‍ റാലികളും റദ്ദാക്കിയിരുന്നു.
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുത്തിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ 2767 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."