ഏകാധിപത്യവും ഹിറ്റ്‌ലറുടെ സ്വേച്ഛാധിപത്യവും കേന്ദ്രസര്‍ക്കാറിന്റെ മുഖമുദ്ര; ഇന്ത്യയില്‍ ഒരു മാധ്യമവും അവശേഷിക്കില്ല: മമത ബാനര്‍ജി
കൊല്‍ക്കത്ത: ബിബിസി ഓഫിസുകളില്‍ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്ന ആദായനികുതി സര്‍വേ ദൗര്‍ഭാഗ്യകരമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രീയ പകപോക്കലോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്നും മാധ്യമങ്ങള്‍ ഇതിനകം തന്നെ അവരുടെ നിയന്ത്രണത്തിലാണെന്നും മമ്മത ബാനര്‍ജി പറഞ്ഞു.
ബി.ജെ.പിയെ ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തിയ മുഖ്യമന്ത്രി, ബി.ജെ.പി ഹിറ്റ്‌ലറിനേക്കാള്‍ സ്വേച്ഛാധിപതിയാണെന്നും ജുഡീഷ്യറി പിടിച്ചെടുക്കാന്‍ ബിജെപി ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. 'കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയില്ല, അങ്ങനെ ചെയ്താല്‍ മാനേജ്‌മെന്റ് 24 മണിക്കൂറിനുള്ളില്‍ അവരെ പുറത്താക്കും. ഇതാണ് അവരുടെ നിയന്ത്രണ ശക്തി'. തന്റെ പിന്തുണ മാധ്യമങ്ങള്‍ക്കും ബിബിസിക്കുമുണ്ടെന്ന് മമത ബാനര്‍ജി പറഞ്ഞു.
ബിബിസി ഈ സര്‍ക്കാരിനെതിരെ എന്തെങ്കിലും ചെയ്‌തെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏകാധിപത്യവും ഹിറ്റ്‌ലറുടെ സ്വേച്ഛാധിപത്യവുമാണ് കേന്ദ്രസര്‍ക്കാറിന്റെ മുഖമുദ്രയെന്നും അവര്‍ പറഞ്ഞു. അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണ് സര്‍ക്കാറിന്റെ വിചാരം. സര്‍ക്കാര്‍ ജുഡീഷ്യറിയെയും നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു'. ജുഡീഷ്യറിക്ക് മാത്രമേ ഈ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്നും മമത കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."