രാഹുല്‍ ഗാന്ധി എത്തിച്ച ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ചു, ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്
വണ്ടൂര്‍: രാഹുല്‍ ഗാന്ധി എംപിയുടെ ഫണ്ട് ഉപയോഗിച്ച് എത്തിച്ച ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. വണ്ടൂര്‍ താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ക്കും സീനിയര്‍ ക്ലര്‍ക്കിനും സ്റ്റോക്ക് കീപ്പര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ്. ഏഴ് ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് രാഹുല്‍ഗാന്ധി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങളാണ് തിരിച്ചയച്ചത്.
എന്തുകൊണ്ട് ഉപകരണങ്ങള്‍ എത്തിയ കാര്യം എച്ച്.എം.സിയെ അറിയിച്ചില്ലായെന്നതിന് ഇവര്‍ വിശദീകരണം നല്‍കണം. അതിന് ശേഷം ഇവരെ മാറ്റണോയെന്ന കാര്യത്തില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡി.എം.ഒയ്ക്ക് ശുപാര്‍ശ നല്‍കാനാണ് തീരുമാനം. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. സ്ഥലസൗകര്യം ഇല്ലെന്ന് പറഞ്ഞായിരുന്നു മെഡിക്കല്‍ ഓഫിസര്‍ ഉപകരണം തിരിച്ചയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."