കേരളം ഗുണ്ടാ ഇടനാഴിയായി മാറി വി.ഡി സതീശന്
തിരുവനന്തപുരം: കേരളം ഗുണ്ടാ ഇടനാഴിയായി മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. ആര്.എസ്.എസ്, എസ്.ഡി.പി.ഐ വര്‍ഗീയത നിറഞ്ഞാടുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും വര്‍ധിക്കുന്നു.
ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യമാണ്. രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാറിന് ഒരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ സിപിഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും വിമര്‍ശനമുണ്ടായെന്നും വി.ഡി സതീശന് പറഞ്ഞു.
വിഷും ഈസ്റ്ററും ഒരുമിച്ച് വന്നിട്ടും കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ പൊതുഗതാഗത മേഖലയെ ദയാവധത്തിന് വിട്ടുകൊടുത്താണ് സര്‍ക്കാര്‍ കെ റെയില്‍ നിര്‍മിക്കാന്‍ പോവുന്നത്.
ഘടകക്ഷികളുടെ വകുപ്പുകളിലെല്ലാം സി.ഐ.ടി.യു ഗുണ്ടായിസമാണെന്നും മുഖ്യമന്ത്രി ഇതെല്ലാം കണ്ട് നിശബ്ദനായിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."