പൂന്താനം സ്മാരകമായി സര്‍ഗ വിദ്യാലയം തുടങ്ങണം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍
പെരിന്തല്‍മണ്ണ: കവി പൂന്താനത്തിന്റെ സ്മാരകമായി കീഴാറ്റൂരില്‍ സര്‍ഗാത്മക വിഷയങ്ങള്‍ പാഠ്യവിഷയമായി സര്‍ഗ വിദ്യാലയം തുടങ്ങണമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കീഴാറ്റൂരില്‍ പൂന്താനം സ്മാരക സമിതി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ ദേവസ്വം ഏറ്റെടുത്ത പൂന്താനം ഇല്ലം അടച്ചുപൂട്ടിക്കിടക്കുന്ന അവസ്ഥക്ക് ഉത്തവാദി ഗുരുവായൂര്‍ ദേവസ്വം അധികൃതരാണെന്നു ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു. ഈ നില തുടരാന്‍ അനുവദിക്കില്ല. ഇല്ലം കേന്ദ്രമാക്കി വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കണം. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇതിനായി ശക്തമായ ഇടപെടലുകള്‍ നടത്താന്‍ താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരായ എ.പി അനില്‍കുമാര്‍, എം.ഉമ്മര്‍, പി.അബ്ദുല്‍ ഹമീദ് എന്നിവര്‍ക്കും സ്വീകരണം നല്‍കി. പൂന്താനം സ്മാരക സമിതി പ്രസിഡന്റ് മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി. കീഴാറ്റൂര്‍ അനിയന്‍, പി. നാരായണുണ്ണി, പി. മുഹമ്മദ് ഹാരിസ്, കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസീത മണിയാണി, വാര്‍ഡ് അംഗം സി.കെ രമാദേവി, മേലാറ്റൂര്‍ രാധാകൃഷ്ണന്‍, എം.ടി ഉമ്മര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."